ശിവമോഗ: കോളേജ് വിദ്യാര്‍ത്ഥിനികളുടെ അശ്ലീല വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച കേസില്‍ എ.ബി.വി.പി നേതാവിനെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തു. എ.ബി.വി.പിയുടെ തീര്‍ത്ഥഹള്ളി യൂണിറ്റ് പ്രസിഡണ്ടായ പ്രതിക് ഗൗഡയെയാണ് അറസ്റ്റ് ചെയ്തത്.നിരവധി കോളേജ് വിദ്യാര്‍ത്ഥിനികളുമായി പ്രതിക് അടുത്തിട പഴകുന്നതിന്റെ ദൃശ്യങ്ങള്‍ വീഡിയോകളിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
വീഡിയോ പ്രചരിക്കുന്നത് സംബന്ധിച്ച് നാഷണല്‍ സ്റ്റുഡന്റ് യൂണിയന്‍ ഓഫ് ഇന്ത്യയുടെ അംഗങ്ങളായ വിദ്യാര്‍ത്ഥികള്‍ പൊലീസ് സൂപ്രണ്ട് എസ്. മിഥുന്‍ കുമാറിന് പരാതി നല്‍കുകയും നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കോളേജ് വിദ്യാര്‍ത്ഥിനികളുടെ നഗ്നചിത്രങ്ങളും വീഡിയോകളും പകര്‍ത്തി ബ്ലാക്ക് മെയില്‍ ചെയ്ത കുറ്റമാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
പ്രതിക്കെതിരെ നടപടിയെടുക്കണമെന്ന് എ.ബി.വി.പി പ്രവര്‍ത്തകരും പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഘടനയുടെ പേര് പറഞ്ഞ് പ്രതി പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നതായി പരാതി ലഭിച്ചതായും എ.ബി.വി.പി നേതൃത്വം പൊലീസിനെ അറിയിച്ചു.
Post a Comment
0 Comments