തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിലൂടെ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ജീവനക്കാര്‍ക്ക് ഇനി കിട്ടാന്‍ പോകുന്നത് എട്ടിന്റെ പണി. സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളില്‍ ഇനി സൈബര്‍ നിയമങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ഭേദഗതി ചെയ്യാന്‍ പോവുകയാണ് സര്‍ക്കാര്‍. ഈ നിര്‍ദേശമുള്‍പ്പെടുന്ന ഫയല്‍ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറി.
സാമൂഹിക മാധ്യമങ്ങളിലൂടെ ജീവനക്കാര്‍ സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കുന്ന സ്ഥിതിവിശേഷമുണ്ട്. കഴിഞ്ഞ കുറെ നാളുകളായി ഇത് വളരെ കൂടുതല്‍ ആണ് എന്നാണ് സര്‍ക്കാര്‍ കരുതുന്നത്. 1960ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളിലെ ചട്ടം 60 (എ) പ്രകാരം സര്‍ക്കാര്‍ ജീവനക്കാര്‍ ഏതെങ്കിലും സംഭാഷണത്തിലൂടെയോ എഴുത്തിലൂടെയോ മറ്റ് രീതിയിലോ സര്‍ക്കാരിന്റെ നയപരിപാടികളെയോ നടപടികളെയോ പൊതുജന മദ്ധ്യത്തിലോ കൂട്ടായ്മകളിലോ ചര്‍ച്ച ചെയ്യാനോ വിമര്‍ശിക്കാനോ പാടില്ല എന്നാണ് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്.
Post a Comment
0 Comments