Type Here to Get Search Results !

Bottom Ad

ഫുള്‍ ടൈം ഇന്‍സ്റ്റയിലും എഫ്ബിയിലുമെന്ന് ഭര്‍തൃവീട്ടുകാര്‍; ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ നവവധു


പട്‌ന: ബിഹാറില്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെ ചൊല്ലിയുളള തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ നവ വധു. ദിവസം മുഴുവനും ഫോണിലാണെന്ന ഭര്‍ത്താവിന്റെ വീട്ടുകാരുടെ പരാതിയാണ് ബന്ധം ഉപേക്ഷിക്കുന്നതില്‍ കലാശിച്ചത്.

ഹാജിപൂരിലാണ് സംഭവം. കല്യാണം കഴിഞ്ഞ് രണ്ടാഴ്ച മാത്രമായിരിക്കെ സബ ഖാത്തൂന്‍ ആണ് ഭര്‍ത്താവുമായുളള ബന്ധം ഉപേക്ഷിച്ചത്. ഫോണ്‍ ഉപയോഗിക്കുന്നതിനെ ചൊല്ലി ഭര്‍ത്താവിന്റെ വീട്ടുകാരുമായുളള തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവുമായി വേര്‍പിരിയാന്‍ സബ തീരുമാനിക്കുകയായിരുന്നു.

സബ ദിവസം മുഴുവനും ഫോണിലാണെന്നും ഇന്‍സ്റ്റഗ്രാമിനും ഫെയ്‌സ്ബുക്കിനും അടിമയാണെന്നുമാണ് ഭര്‍ത്താവിന്റെ വീട്ടുകാരുടെ പരാതി. നിരന്തരം ഫോണ്‍ ഉപയോഗിക്കുന്നതിനെ ഭര്‍ത്താവ് ഇലിയാസ് ചോദ്യം ചെയ്തു. ഇതിന് പിന്നാലെ സബ മാതാപിതാക്കളോട് പരാതിപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ഇരുവീട്ടുകാരും തമ്മില്‍ അടിപിയില്‍ കലാശിച്ചതായി പോലീസ് പറയുന്നു.

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇരുവീട്ടുകാരെയും പിടിച്ചുമാറ്റുകയായിരുന്നു. തുടന്ന് പ്രശ്‌നം പരിഹരിക്കാന്‍ ഇരുവീട്ടുകാരോടും പോലീസ് സ്‌റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെട്ടു. മകളുടെ ഫോണ്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ പിടിച്ചുവെച്ചതായി സബയുടെ മാതാവ് മൊഴി നല്‍കി.

മാതാപിതാക്കളുമായി സംസാരിക്കാന്‍ പോലും മകളെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ അനുവദിച്ചിരുന്നില്ലെന്നും സബയുടെ മാതാവ് പരാതിപ്പെട്ടു. അതിനിടെ ഇലിയാസിന് നേരെ തോക്ക് ചൂണ്ടിയതിന് സബയുടെ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിന് പിന്നാലെ ഭര്‍ത്താവുമായി ബന്ധം ഒഴിയുന്നതായി സബ പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സബയെ മാതാപിതാക്കള്‍ കൂട്ടിക്കൊണ്ടുപോയി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad