തിരുവനന്തപുരം: മുന്‍ മന്ത്രി എംഎം മണി എംഎല്‍എയുടെ കാറിടിച്ച് വഴിയാത്രക്കാരന് ഗുരുതര പരിക്ക്. കഴക്കൂട്ടം സ്വദേശി രതീഷ് (38)നാണ് പരിക്കേറ്റത്. കഴക്കൂട്ടം ദേശീയ പാതയിലായിരുന്നു അപകടം. കഴക്കൂട്ടത്ത് ദേശീയപാത മുറിച്ചു കടക്കുന്നതിനിടയിലായിരുന്നു അപകടം. എം.എം മണിയുടെ വാഹനം തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു.
പരിക്കേറ്റ് റോഡില്‍ കിടന്നയാളെ ആംബുലന്‍സ് എത്തിയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. പരുക്കേറ്റയാളുടെ നില ഗുരുതരമായി തുടരുന്നുവെന്ന് ആശുപത്രിയില്‍നിന്ന് അറിയിച്ചു. എം.എം മണി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആുപത്രിയിലെത്തി പരിക്കേറ്റയാളെ സന്ദര്‍ശിച്ചു. അപകടത്തില്‍പെട്ട കാര്‍ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
Post a Comment
0 Comments