അര്‍ജന്റീന: അടുത്ത ലോകകപ്പില്‍ കളിക്കില്ലെന്ന് അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസി. 2026ല്‍ യു.എസ്, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായി നടക്കുന്ന അടുത്ത ലോകകപ്പില്‍ കളിക്കില്ലെന്ന് ചൈനീസ് മാധ്യമമായ ടൈറ്റന്‍ സ്പോര്‍ട്സിനോടാണ് താരം വെളിപ്പെടുത്തിയത്. ഖത്തറിലേത് തന്റെ അവസാന ലോകകപ്പായിരുന്നുവെന്നും ലോകകിരീടം നേടിയത് തന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടമാണെന്നും മെസി പറഞ്ഞു. 2022ല്‍ ഖത്തറില്‍ നടന്ന ലോകകപ്പില്‍ മെസി തന്റെ കരിയറിലെ ആദ്യ ലോകകപ്പ് കിരീടം അര്‍ജന്റീനന്‍ പടയ്ക്കൊപ്പം സ്വന്തമാക്കിയിരുന്നു.
ജൂണ്‍ 15ന് ആസ്ത്രേലിയക്കെതിരെയുള്ള മത്സരത്തിനായി അര്‍ജന്റീനന്‍ ദേശീയ ടീമിനൊപ്പം നിലവില്‍ ബീജിംഗിലാണ് മെസിയുള്ളത്. ഇതിനിടയിലാണ് ചൈനീസ് ചാനലുമായി താരം സംസാരിച്ചത്. 'ഞാന്‍ മുമ്പ് പറഞ്ഞത് പോലെ അടുത്ത ലോകകപ്പില്‍ പങ്കെടുക്കുമെന്ന് ഞാന്‍ കരുതുന്നില്ല. ഭാവിയില്‍ എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല. പക്ഷേ എന്റെ മനസ് ഞാന്‍ മാറ്റി. ഞാനവിടെ കാണാനായുണ്ടാകും, പക്ഷേ കളിക്കാനുണ്ടാകില്ല' മെസി പറഞ്ഞു.
Post a Comment
0 Comments