കോഴിക്കോട്: കായണ്ണയില്‍ പഞ്ചായത്ത് അംഗത്തിന്റെ വീടിന് നേരെ ബോംബേറ്. മുസ്‌ലിം ലീഗ് അംഗം പി.സി ബഷീറിന്റെ വീടിനു നേരെയാണ് പുലര്‍ച്ചെ ആക്രമണമുണ്ടായത്. രാഷ്ട്രീയവൈരാഗ്യമാണ് ആക്രമണത്തിന് പിന്നലെന്നാണ് പ്രാഥമിക നിഗമനം. മൂന്ന് ബോംബാണ് വീടിന് നേരെ എറിഞ്ഞത്. ആദ്യത്തെ രണ്ട് ബോംബും പൊട്ടിയിരുന്നില്ല. മൂന്നാമത്തെ ബോംബാണ് പൊട്ടിത്തെറിച്ചത്. വീടിന്റെ ഗേറ്റിന് പുറത്ത് നിന്നാണ് ബോംബുകള്‍ എറിഞ്ഞത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. വലിയ ശബ്ദം കേട്ടാണ് വീട്ടുകാര്‍ ഉണരുന്നത്. വീടിന്റെ താഴെനിലയിലുള്ള ജനലുകള്‍ക്കും ടൈലുകള്‍ക്ക് കേടുപാടുകള്‍ പറ്റി. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ബോംബേറില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച ഉച്ചവരെ യു.ഡി.എഫ് കായണ്ണ ടൗണില്‍ ഹര്‍ത്താല്‍ ആചരിക്കുന്നുണ്ട്.
കോഴിക്കോട് മുസ്ലിംലീഗ് പഞ്ചായത്ത് അംഗത്തിന്റെ വീടിന് നേരെ ബോംബേറ്
11:05:00
0
കോഴിക്കോട്: കായണ്ണയില്‍ പഞ്ചായത്ത് അംഗത്തിന്റെ വീടിന് നേരെ ബോംബേറ്. മുസ്‌ലിം ലീഗ് അംഗം പി.സി ബഷീറിന്റെ വീടിനു നേരെയാണ് പുലര്‍ച്ചെ ആക്രമണമുണ്ടായത്. രാഷ്ട്രീയവൈരാഗ്യമാണ് ആക്രമണത്തിന് പിന്നലെന്നാണ് പ്രാഥമിക നിഗമനം. മൂന്ന് ബോംബാണ് വീടിന് നേരെ എറിഞ്ഞത്. ആദ്യത്തെ രണ്ട് ബോംബും പൊട്ടിയിരുന്നില്ല. മൂന്നാമത്തെ ബോംബാണ് പൊട്ടിത്തെറിച്ചത്. വീടിന്റെ ഗേറ്റിന് പുറത്ത് നിന്നാണ് ബോംബുകള്‍ എറിഞ്ഞത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. വലിയ ശബ്ദം കേട്ടാണ് വീട്ടുകാര്‍ ഉണരുന്നത്. വീടിന്റെ താഴെനിലയിലുള്ള ജനലുകള്‍ക്കും ടൈലുകള്‍ക്ക് കേടുപാടുകള്‍ പറ്റി. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ബോംബേറില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച ഉച്ചവരെ യു.ഡി.എഫ് കായണ്ണ ടൗണില്‍ ഹര്‍ത്താല്‍ ആചരിക്കുന്നുണ്ട്.
Post a Comment
0 Comments