Type Here to Get Search Results !

Bottom Ad

കോടികളുടെ അഴിമതി; പെരുന്നയില്‍ പൊരിഞ്ഞ അടി; സുകുമാരന്‍ നായരെ ചോദ്യം ചെയ്ത് പ്രതിനിധി സഭ


കോട്ടയം; ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ നേതൃത്വത്തെ ചോദ്യം ചെയ്ത് നായര്‍ സര്‍വീസ് സൊസൈറ്റി പ്രതിനിധി സഭാ അംഗങ്ങള്‍. കോടികളുടെ അഴിമതി ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ പ്രതിനിധിസഭ രംഗത്തെത്തിയത്. കൃത്യമായ കണക്കുകള്‍ അവതരിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്നു ചേര്‍ന്നുകൊണ്ടിരിക്കുന്ന പ്രതിനിധിസഭയില്‍ നിന്ന് ആറുപേര്‍ ഇറങ്ങിപ്പോയി.

കലഞ്ഞൂര്‍ മധു, പ്രശാന്ത് പി കുമാര്‍, മാനപ്പള്ളി മോഹന്‍ കുമാര്‍, വിജയകുമാരന്‍ നായര്‍, രവീന്ദ്രന്‍ നായര്‍, അനില്‍ കുമാര്‍ അടക്കമുള്ളവരാണ് ഇറങ്ങിപ്പോക്കിന് നേതൃത്വം നല്‍കിയത്. ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ ഏകാധിപത്യ നിലപാടില പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്കെന്ന് പ്രതിനിധികള്‍ അറിയിച്ചു. മന്നം വിഭാവനം ചെയ്ത നിലപാടുകളില്‍ നിന്ന് നിലവിലെ നേതൃത്വം വ്യതിചലിച്ചെന്ന് കലഞ്ഞൂര്‍ മധു മാധ്യമങ്ങളോട് പറഞ്ഞു. 26 വര്‍ഷമായി ഡയറക്ടര്‍ ബോര്‍ഡ് അംഗമായ കലഞ്ഞൂര്‍ മധു, മന്ത്രി കെ.എന്‍ ബാലഗോപാലിന്റെ സഹോദരനാണ്.

സംഭവം പുറത്തായതോടെ വിശദീകരണവുമായി എന്‍എസ്എസ് നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. എന്‍എസ്എസില്‍ പ്രശ്നങ്ങളില്ലെന്നാണ് നേതൃത്വം പറയുന്നത്. പത്തനാപുരം എംഎല്‍എ കെബി ഗണേഷ് കുമാറിനെ എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കലഞ്ഞൂര്‍ മധുവിനെ ഒഴിവാക്കിയാണ് ഗണേഷിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. നിലവില്‍ പുനലൂര്‍ താലൂക്ക് എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റാണ് ഗണേഷ് കുമാര്‍. എന്‍.എസ്.എസിനെ തകര്‍ക്കാന്‍ ചിലര്‍ സംഘടനക്കുള്ളില്‍ നിന്ന് ശ്രമിക്കുകയാണെന്ന് ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. കൊടുംചതിയാണ് അവര്‍ ചെയ്യുന്നത്. ഇത്തരക്കാര്‍ക്ക് സംഘടനയില്‍ സ്ഥാനമുണ്ടാകില്ലെന്നും അദ്ദേഹം പ്രതിനിധി സഭ യോഗത്തില്‍ വ്യക്തമാക്കി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad