കാസര്‍കോട്: ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ 2023 മെയ് മാസം നടന്ന പി.ജി പ്രവേശന പരീക്ഷയിലും മികച്ച വിജയത്തോടെപ്രവേശനം നേടി തളങ്കരയിലെ ഡോ.സുലൈഖ നാടിന് അഭിമാനമായി. മെഡിക്കല്‍ പരീക്ഷയില്‍ അതികഠിനമായ എയിംസ് മെഡിക്കല്‍ പ്രവേശന പരീക്ഷയിയില്‍ 2017ല്‍ മികച്ച റാങ്കോടെ പ്രവേശനം നേടിയ സുലൈഖ ഒഡീഷയിലെ ഭുവനേശ്വര്‍ എയിംസ് മെഡിക്കല്‍ കോളജില്‍ കഴിഞ്ഞ ഡിസംബറിലാണ് എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് 2023 മെയില്‍ നടന്ന എയിംസിന്റെ പി.ജി പ്രവേശന പരീക്ഷയില്‍ ആദ്യ അറ്റംറ്റില്‍ തന്നെ മികച്ച നേട്ടത്തോടെ പ്രവേശനം നേടി എയിംസ് റായ്പൂരില്‍ ഗൈനക്കോളജി വിഭാഗത്തിലാണ് ഡോ. സുലൈഖ സീറ്റ് കരസ്ഥമാക്കിയത്. എയിംസില്‍ പി.ജി സീറ്റ് കരസ്ഥമാക്കിയ കാസര്‍കോട്ടെ ആദ്യ ഡോക്ടര്‍ എന്ന പ്രത്യേകത കൂടി ഈ നേട്ടത്തിനുണ്ട് കാസര്‍കോട് തളങ്കര പടിഞ്ഞാറിലെ എം.ച്ച് അബുബക്കറിനെയും ഫോര്‍ട്ട് റോഡിലെ ഹസീന കരിപ്പൊടിയുടെയും മകളാണ് ഡോ.സുലൈഖ. വിദ്യാര്‍ത്ഥിനി ഫാത്തിമത്ത് റിഫ്ദയാണ് സഹോദരി
എയിംസില്‍ പി.ജി പ്രവേശനം നേടിയ ജില്ലയിലെ ആദ്യ ഡോക്ടര്‍; കാസര്‍കോടിന്റെ അഭിമാനമായി ഡോ. സുലൈഖ
17:12:00
0
കാസര്‍കോട്: ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ 2023 മെയ് മാസം നടന്ന പി.ജി പ്രവേശന പരീക്ഷയിലും മികച്ച വിജയത്തോടെപ്രവേശനം നേടി തളങ്കരയിലെ ഡോ.സുലൈഖ നാടിന് അഭിമാനമായി. മെഡിക്കല്‍ പരീക്ഷയില്‍ അതികഠിനമായ എയിംസ് മെഡിക്കല്‍ പ്രവേശന പരീക്ഷയിയില്‍ 2017ല്‍ മികച്ച റാങ്കോടെ പ്രവേശനം നേടിയ സുലൈഖ ഒഡീഷയിലെ ഭുവനേശ്വര്‍ എയിംസ് മെഡിക്കല്‍ കോളജില്‍ കഴിഞ്ഞ ഡിസംബറിലാണ് എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് 2023 മെയില്‍ നടന്ന എയിംസിന്റെ പി.ജി പ്രവേശന പരീക്ഷയില്‍ ആദ്യ അറ്റംറ്റില്‍ തന്നെ മികച്ച നേട്ടത്തോടെ പ്രവേശനം നേടി എയിംസ് റായ്പൂരില്‍ ഗൈനക്കോളജി വിഭാഗത്തിലാണ് ഡോ. സുലൈഖ സീറ്റ് കരസ്ഥമാക്കിയത്. എയിംസില്‍ പി.ജി സീറ്റ് കരസ്ഥമാക്കിയ കാസര്‍കോട്ടെ ആദ്യ ഡോക്ടര്‍ എന്ന പ്രത്യേകത കൂടി ഈ നേട്ടത്തിനുണ്ട് കാസര്‍കോട് തളങ്കര പടിഞ്ഞാറിലെ എം.ച്ച് അബുബക്കറിനെയും ഫോര്‍ട്ട് റോഡിലെ ഹസീന കരിപ്പൊടിയുടെയും മകളാണ് ഡോ.സുലൈഖ. വിദ്യാര്‍ത്ഥിനി ഫാത്തിമത്ത് റിഫ്ദയാണ് സഹോദരി
Tags
Post a Comment
0 Comments