പാലക്കാട്: വ്യാജരേഖയുണ്ടാക്കി അധ്യാപക ജോലി നേടിയ കേസില്‍ കെ. വിദ്യക്കെതിരേ കോഴിക്കോട് കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു. കെ. വിദ്യ എറണാകുളത്ത് നിന്നും കോഴിക്കോട്ടേക്ക് കടന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഇന്നലെ അന്വേഷണ സംഘത്തെ വിപുലീകരിച്ചതിന് പിന്നാലെയാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ എത്തിയ അന്വേഷണസംഘം വിദ്യയുടെ സുഹൃത്തുക്കളെക്കുറിച്ച് അന്വേഷിക്കുകയും അവരുടെ വീടുകളില്‍ പരിശോധന നടത്തുകയും ചെയ്തിരുന്നു. അന്വേഷണം ശക്തമായതോടെ കൊച്ചിയിലുണ്ടായിരുന്ന വിദ്യ കോഴിക്കോട്ടേക്ക് മാറിയെന്നാണു പൊലീസ് സംശയിക്കുന്നത്.
വിദ്യ ഗസ്റ്റ് അധ്യാപികയായി ജോലി ചെയ്ത പത്തിരിപ്പാല ഗവ.കോളജിലെ ഇന്റര്‍വ്യൂ പാനല്‍ അംഗങ്ങളുടെ മൊഴി പൊലീസ് ഇന്നു രേഖപ്പെടുത്തും. തൃശൂര്‍ കൊളീജിയറ്റ് എജ്യുക്കേഷന്‍ ഡപ്യൂട്ടി ഡയറക്ടര്‍ ഓഫിസിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ ഇന്ന് അട്ടപ്പാടി ഗവ.കോളജ് പ്രിന്‍സിപ്പല്‍, ഇന്‍ര്‍വ്യു ബോര്‍ഡ് അംഗങ്ങള്‍ എന്നിവരുടെ മൊഴിയും രേഖപ്പെടുത്തും.
Post a Comment
0 Comments