മടിക്കേരി: കോളജ് വിദ്യാര്‍ഥിയും വളര്‍ന്നുവരുന്ന വെടിവെപ്പ് വിദഗ്ധനുമായ കുടകിലെ യുവാവ് ബംഗളൂരില്‍ പുലര്‍ച്ചെയുണ്ടായ കാറപകടത്തില്‍ മരിച്ചു. ദക്ഷിണ കുടക് പൊന്നപ്പേട്ട ബഡഗരകേരിയിലെ മരേനാട് കൊടവ സമാജം പ്രസിഡന്റ് കുപ്പുഡിര പൊന്നു മുത്തപ്പ- നയന ദമ്പതികളുടെ മകന്‍ കുപ്പുഡിര പ്രക്യത് ചിന്നപ്പയാണ് (22) മരിച്ചത്. ബംഗളുരു ആചാര്യ കോളജില്‍ ബി.ബി.എം അവസാന വര്‍ഷ വിദ്യാര്‍ഥിയായ പ്രക്യത് കോളജ് പരിസരത്ത് വാടക വീട്ടിലാണ് താമസം. സുഹൃത്തുക്കളായ നടരാജ്, ഋക്ഷിത്, ബസന ഗൗഡ എന്നിവര്‍ക്കൊപ്പം സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് പാതയോരത്ത് നിറുത്തിയിട്ട വാഹനങ്ങളില്‍ ഇടിച്ച ശേഷം വൈദ്യുതി കാലിലും മതിലിലും തട്ടി മറിയുന്നതാണ് സിസിടിവി ദൃശ്യങ്ങളില്‍ ഉള്ളതെന്ന് പൊലീസ് പറഞ്ഞു. പീന്യ ട്രാഫിക് പൊലീസ് കേസെടുത്തു.
ബംഗളൂരുവുല്‍ കാറപകടത്തില്‍ കോളജ് വിദ്യാര്‍ഥി മരിച്ചു
10:09:00
0

Post a Comment
0 Comments