ചട്ടഞ്ചാല്‍: ലക്ഷങ്ങള്‍ ചെലവഴിച്ച് കോവിഡ് കാലത്ത് ആരംഭിച്ച ടാറ്റ കോവിഡ് ആശുപത്രി സംരക്ഷിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടു വരണമെന്ന് മുസ്ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം പ്രസിഡന്റ്് റഊഫ് ബായിക്കര, ജനറല്‍ സെക്രട്ടറി ഖാദര്‍ ആലൂര്‍ ആവശ്യപ്പെട്ടു. നിലവില്‍ എഴ് ലക്ഷത്തോളം വൈദ്യുതി ബില്ല് കുടിശ്ശിക വരുത്തി വൈദ്യുതി വിച്ചേദിക്കാന്‍ പോകുന്നുവെന്നും അവിടെയുള്ള ഉപകരണങ്ങളെല്ലാം കടത്തികൊണ്ടു പോകാന്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ആരോഗ്യരംഗത്ത് പിന്നോക്കം നില്‍കുന്ന ജില്ലയില്‍ ഇത്രയും സൗകര്യമുള്ള ആശുപത്രി പണിതുയര്‍ത്തിയിട്ട് അതിനാവശ്യമായ രീതിയില്‍ സംരക്ഷിച്ച് രോഗികള്‍ക്ക് ചികിത്സ സൗകര്യമേര്‍പ്പെടുത്താന്‍ തയാറാകാത്ത സര്‍ക്കാര്‍ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
ആശുപത്രി അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടപ്പോള്‍ പ്രമുഖ സാമൂഹിക പ്രവര്‍ത്തകയും ആകറ്റിവിസ്റ്റുമായ ദയാഭായിയെ പങ്കെടുപ്പിച്ച് മുസ്ലിം യൂത്ത് ലീഗ് ചട്ടഞ്ചാലില്‍ പ്രതിഷേധ ചത്വരം സംഘടിപ്പിച്ചിരിന്നു. അതിന്റെ ഫലമായി സര്‍ക്കാര്‍ പുതിയ കെട്ടിടത്തിന് ആവശ്യമായ പണം ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നുവെന്ന് മന്ത്രിയും എംഎല്‍എയും പ്രഖ്യാപിച്ചിരിന്നു. നിയസഭയില്‍ മന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഇതുവരെ യൂത്ത് ലീഗ് പ്രത്യക്ഷ സമരത്തില്‍ നിന്ന് മാറിനിന്നത്. ഉറപ്പുകള്‍ കടലാസില്‍ ഒതുങ്ങിയ അവസ്ഥയാണ് ഇപ്പോഴുള്ളത് ആശുപത്രിയെ സംരക്ഷിക്കാന്‍ തയാറായില്ലെങ്കില്‍ ശക്തമായ പ്രത്യക്ഷ സമരപരിപാടികള്‍ക്ക് യൂത്ത് ലീഗ് നേതൃത്വം നല്‍കുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.
Post a Comment
0 Comments