കാസര്‍കോട്: മുസ്ലിം ലീഗ് ഭരിക്കുന്ന തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തിന്റെ അനാസ്ഥയ്‌ക്കെതിരേ പരാതിയുമായി ലീഗ് പഞ്ചായത്തംഗം രംഗത്ത്. മുസ്ലിം ലീഗ് മണ്ഡലം നേതാവു കൂടിയും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ സത്താര്‍ വടക്കുമ്പാടാണ് കലക്ടര്‍ക്കു മുന്നില്‍ പരാതിയുമായി എത്തിയത്. തൃക്കരിപ്പൂരില്‍ ആധുനിക രീതിയില്‍ പണിത മത്സ്യ മാര്‍ക്കറ്റില്‍ പുറത്ത് മത്സ്യക്കച്ചവടം ചെയ്യുന്നതിനെതിരെ പഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി. കഴിഞ്ഞ ദിവസം പഞ്ചായത്ത് സന്ദര്‍ശനത്തിന്റെ ഭാഗമായി എത്തിയ ജില്ലാ കലക്ടര്‍ക്ക് മുന്നിലാണ് താന്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് പരാതി അറിയിച്ചത്.
മാര്‍ക്കറ്റിന് പുറത്ത് ഒരു കാരണവശാലും മത്സ്യവില്‍പ്പന നടത്തരുതെന്ന കരാര്‍ ലംഘനം ഇപ്പോഴും തുടരുകയാണെന്നും ഇതിനെതിരെ ശക്തമായ നടപടി എടുക്കണമെന്ന് ഭരണ സമിതി യോഗത്തില്‍ ഉള്‍പ്പെടെ പറഞ്ഞിട്ടും പഞ്ചായത്ത് അധികാരികള്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും സത്താര്‍ ചൂണ്ടിക്കാട്ടി കരാര്‍ ലംഘനം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാത്ത പഞ്ചായത്ത് അധികാരികള്‍ക്കെതിരെ നടപടി എടുക്കണമെന്നും ജില്ലാ കലക്ടര്‍ക്ക് നല്‍കിയ നിവേദനത്തില്‍ സത്താര്‍ ആവശ്യപ്പെട്ടു.
Post a Comment
0 Comments