Type Here to Get Search Results !

Bottom Ad

എസ്.എഫ്.ഐ നേതാവിന്റെ വ്യാജ ഡിഗ്രി; പ്രിന്‍സിപ്പലിന്റെ മൊഴിയെടുത്ത ശേഷം കേസ്


ആലപ്പുഴ: ആലപ്പുഴയിലെ എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി വിവാദത്തില്‍ ഇന്ന് പൊലീസ് എംഎസ്എം കോളേജ് പ്രിന്സിപ്പലിന്റെ മൊഴിയെടുക്കും. കെഎസ്‌യു ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയിന്മേലാണ് നടപടി. പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് രജിസ്റ്റര്‍ ചെയ്യാനാണ് തീരുമാനം. വ്യാജ രേഖ കേസില്‍ വഞ്ചനക്കിരയായവരുടെ പരാതിയിലേ കേസെടുക്കാനാകൂവെന്ന നിലപാടിലാണ് പൊലീസ്. ഈ സാഹചര്യത്തിലാണ് പ്രിന്‍സിപ്പലിന്റെ മൊഴി എടുക്കുന്നത്.

ഒരേ സമയം നിഖില്‍ തോമസ് രണ്ടിടങ്ങളില്‍ ബിരുദ വിദ്യാഭ്യാസം നേടിയെന്നതാണ് ഉയര്‍ന്നിരിക്കുന്ന പരാതി. നിലവില്‍ കായംകുളം എംഎസ്എം കോളേജ് രണ്ടാം വര്‍ഷ എംകോം വിദ്യാര്‍ത്ഥിയാണ് നിഖില്‍. മൂന്ന് മാസം മുമ്പാണ് നിഖിലിനെതിരെ പരാതി ഉയര്‍ന്നത്. എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയംഗവും കായംകുളം എംഎസ്എം കോളേജില്‍ നിഖിലിന്റെ ജൂനിയര്‍ വിദ്യാര്‍ത്ഥിയുമായ പെണ്‍കുട്ടിയാണ് പരാതി ഉന്നയിച്ചത്. 2018-2020 കാലഘട്ടത്തിലാണ് നിഖില്‍ തോമസ് കായംകുളം എംഎസ്എം കോളേജില്‍ ബികോം ചെയ്തത്. എന്നാല്‍ ഡിഗ്രി പാസായിട്ടില്ല.

ഈ കാലത്ത് 2019ല്‍ കായംകുളം എംഎസ്എം കോളേജില്‍ യുയുസിയും 2020ല്‍ സര്‍വകലാശാല യൂണിയന്‍ ജോയിന്റ് സെക്രട്ടറിയുമായിരുന്നു നിഖില്‍. ഡിഗ്രി തോറ്റ നിഖില്‍ പക്ഷെ 2021ല്‍ കായംകുളം എംഎസ്എം കോളേജില്‍ തന്നെ എംകോമിന് ചേര്‍ന്നു. പ്രവേശനത്തിനായി 2019-2021 കാലത്തെ കലിംഗ സര്‍വകലാശാലയിലെ ഡിഗ്രി സര്‍ട്ടിഫിക്കറ്റാണ് നിഖില്‍ ഹാജരാക്കിയത്. ഒരേ കാലത്ത് എങ്ങനെ കായംകുളത്തും കലിംഗയിലും പഠിക്കാനാകുമെന്നാണ് പരാതിക്കാരി ചോദിച്ചത്. തെളിവ് സഹിതമാണ് പരാതി നല്‍കിയത്.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad