Type Here to Get Search Results !

Bottom Ad

വ്യാജ സര്‍ട്ടിഫിക്കറ്റ്; കെ. വിദ്യക്കെതിരെ നീലേശ്വരം പൊലീസ് ചുമത്തിയതും ജാമ്യമില്ലാ കുറ്റം


കാസര്‍കോട്: മഹാരാജാസ് കോളജിലെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ തൃക്കരിപ്പൂര്‍ മണിയനൊടിയിലെ കെ. വിദ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം നീലേശ്വരം പൊലിസ് കേസെടുത്തു. കരിന്തളം ഗവ. കോളജ് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ഡോ. ജെയ്‌സണ്‍ ബി. ജോസഫിന്റെ പരാതിയിലാണ് നീലേശ്വരം പൊലിസ് കേസെടുത്തിരിക്കുന്നത്. വ്യാജരേഖ ചമയ്ക്കല്‍, ഗുഢാലോചന, വഞ്ചന തുടങ്ങിയ നിരവധി വകുപ്പുകള്‍ ചുമത്തി ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തതെന്ന്  നീലേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ. പ്രേം സദന്‍ പറഞ്ഞു.

2022 ജൂണ്‍ മുതല്‍ 2023 മാര്‍ച്ച് വരെയുള്ള അധ്യയന വര്‍ഷത്തില്‍ വിദ്യ കരിന്തളം കോളേജില്‍ മലയാളം ഗസ്റ്റ് ലക്ച്ചററായി ജോലി നേടിയത് മഹാരാജാസ് കോളേജിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കോളജ് അധികൃതര്‍ പരാതി നല്‍കിയത്. വിദ്യക്കെതിരെ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന്  കോളജിന്റെ അടിയന്തിര അക്കാദമി കൗണ്‍സില്‍ യോഗം ചേര്‍ന്ന് വിദ്യയുടെ സര്‍ട്ടിഫിക്കറ്റിന്റെ ആധികാരികത പരിശോധിക്കാനും തുടര്‍ന്ന് നടപടി എടുക്കാനും തീരുമാനിച്ചിരുന്നു. 

ഇതേതുടര്‍ന്ന് ഗസ്റ്റ് ലക്ച്ചറര്‍ നിയമന ഇന്റര്‍വ്യൂവില്‍ വിദ്യ ഹാജരാക്കിയ മഹാരാജാസ് കോളജില്‍ ജോലി ചെയ്തതിന്റെ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാര്‍ മഹാരാജാസ് കോളജിന് അയച്ചു കൊടുത്തിരുന്നു. വിദ്യ നല്‍കിയ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമെന്ന് മഹാരാജാസ് കോളജ് അധികൃതര്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് കരിന്തളം ഗവ. കോളജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയത്. നേരത്തെ മഹാരാജാസ് കോളജിന്റെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസും ജാമ്യമില്ലാ വകുപ്പുകളടക്കം ചേര്‍ത്ത് കേസെടുത്തിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad