സിപിഐ എക്‌സിക്യൂട്ടീവ് യോഗത്തില്‍ എസ്എഫ്‌ഐയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം. എസ്എഫ്‌ഐയിലെ വിവാദങ്ങള്‍ സര്‍ക്കാരിന്റെയും മുന്നണിയുടെയും പ്രതിച്ഛായയെ ബാധിക്കുന്നതായി സിപിഐ എക്‌സിക്യൂട്ടീവില്‍ പൊതു അഭിപ്രായം. എസ്എഫ്‌ഐയിലെ ചില നേതാക്കളുടെ പ്രവര്‍ത്തനം സര്‍ക്കാരിന്റെയും മുന്നണിയുടെയും പ്രതിച്ഛായയെ തകര്‍ക്കുകയാണെന്ന് സിപിഐ എക്‌സിക്യൂട്ടീവ് യോഗം വിലയിരുത്തി. സ്ഥിരം വിവാദങ്ങളുണ്ടാക്കുന്ന എസ്എഫ്‌ഐ നിയന്ത്രിക്കാന്‍ സിപിഎമ്മിന് കഴിയുന്നില്ലെന്ന വിമര്‍ശനവും വ്യാപകമാണ്.
എസ്എഫ്‌ഐ ക്രിമിനല്‍ സംഘങ്ങളെപോലെയാണെന്നും സിപിഎമ്മിനു നിയന്ത്രിക്കാനാകുന്നില്ലെന്നും സിപിഐ എക്‌സിക്യൂട്ടീവില്‍ ചില നേതാക്കള്‍ വിമര്‍ശിച്ചു. ചില വിദ്യാര്‍ഥി നേതാക്കള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നണി മൊത്തത്തില്‍ നാണക്കേട് അനുഭവിക്കേണ്ട സ്ഥിതിയാണെന്നാണ് സിപിഐ പറയുന്നത്. എസ്എഫ്‌ഐയിലെ തെറ്റായ പ്രവണതകളെ തിരുത്താന്‍ എല്‍ഡിഎഫില്‍ വിഷയം ഉന്നയിക്കാനും സിപിഐ തീരുമാനിച്ചു. എസ്എഫ്‌ഐയെ നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സിപിഎമ്മിനോട് ആവശ്യപ്പെടുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ യോഗത്തില്‍ പറഞ്ഞു.
Post a Comment
0 Comments