Type Here to Get Search Results !

Bottom Ad

'നരേന്ദ്രമോദിയെ കാണ്മാനില്ല'; മണിപ്പൂരില്‍ പോസ്റ്റര്‍ പ്രതിഷേധം


മണിപ്പൂര്‍: മണിപ്പൂരില്‍ കലാപം കത്തുമ്പോള്‍ ഇതുവരെ പ്രതികരിക്കാനോ പ്രശ്നങ്ങളില്‍ ഇടപെടനോ തയാറാകാത്ത നരേന്ദ്രമോദിക്കെതിരെ സംസ്ഥാന വന്‍ പ്രതിഷേധം. കലാപം ആരംഭിച്ച് 51 ദിവസങ്ങള്‍ പിന്നിടുമ്പോഴും ഒരു നടപടിയും പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകാത്തത് മണിപ്പൂരില്‍ ശക്തമായ മോദി-

ബിജെപി വിരുദ്ധ വികാരം ഉയര്‍ത്തുകയാണ്. സമാധാന അന്തരീക്ഷമായിരുന്ന ഒരു സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന കാലത്ത് കലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ കണ്ട ഭാവം നടിക്കാതെ അക്രമങ്ങളും കൊലപാതകങ്ങളും നടക്കുന്ന 50ാം ദിവസം അമേരിക്കയിലേക്ക് യാത്ര തിരിച്ച പ്രധാനമന്ത്രിയോട് കടുത്ത അമര്‍ഷമാണ് സംസ്ഥാനത്ത് അരങ്ങേറുന്നത്.

ഇതിനിടെ നരേന്ദ്രമോദിയെ കാണ്മാനില്ല എന്ന പോസ്റ്ററുകള്‍ സംസ്ഥാനത്ത് പ്രതിഷേധക്കാര്‍ പ്രചരിപ്പിക്കുകയാണ്. 'കാണ്മാനില്ല, നിങ്ങള്‍ ഈ മനുഷ്യനെ കണ്ടിരുന്നോ, പേര് നരേന്ദ്രമോദി, ഉയരം അഞ്ചടി ആറിഞ്ച്, നെഞ്ചളവ് അമ്പത്താറ് ഇഞ്ച്, കണ്ണും കാണില്ല, ചെവിയും കേള്‍ക്കില്ല. അവസാനം ഇയാളെ കണ്ടത് മണിപ്പൂര്‍ നിയമസഭ തെരഞ്ഞെടുപ്പ് റാലിയില്‍. മോദിയുടെ ഒരു ചിത്രവും പോസ്റ്ററില്‍ ഉണ്ട്. കഴിഞ്ഞ ദിവസം മോദി നടത്തിയ 'മന്‍ കി ബാത്ത്' ല്‍ മണിപ്പൂര്‍ വിഷയത്തില്‍ ഒരു വാക്ക് പോലും പറയാത്തത് ജനങ്ങളെ ചൊടിപ്പിച്ചു. മന്‍ കി ബാത്ത് സംപ്രേഷണം ചെയ്ത റേഡിയകള്‍ എറിഞ്ഞും ചവിട്ടിയും തകര്‍ത്താണ് മണിപ്പൂരികള്‍ ഇതിനെതിരെ പ്രതികരിച്ചത്. മോദിയുടെ നാടകം വേണ്ട എന്നും ആളുകള്‍ ഉറക്കെ വിളിച്ചു പറഞ്ഞു.

കഴിഞ്ഞ 51 ദിവസത്തില്‍ നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ടു. പതിനായിരക്കണക്കിനാളുകള്‍ പലായനം ചെയ്തു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം .എന്നാല്‍ മോദി വിഷയത്തില്‍ ഉരിയാടിയിട്ടില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് കലാപകാരികള്‍ അഴിഞ്ഞാടുമ്പോഴാണ് പ്രധാനമന്ത്രിയുടെ കുറ്റകരമായ മൗനം. മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍.ബിരേന്‍ സിങിന് കലാപം നിയന്ത്രിക്കാനും കഴിയുന്നില്ല. മെയ്തേയ് വിഭാഗത്തില്‍ പെടുന്ന 9 ബിജെപി എംഎല്‍എമാര്‍ മണിപ്പൂര്‍ ബിജെപി സര്‍ക്കാരിനെതിരെ രംഗത്തുവന്നു. സംസ്ഥാന ബിജെപി സര്‍ക്കാരില്‍ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് ബിജെപി എംഎല്‍എമാര്‍ പറയുന്നു.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad