കാസര്‍കോട് (www.evisionnews.in): ദേശീയ പാത വികസനത്തിന്റെ ഭാഗമായി ഏറ്റവും തിരക്കുള്ള നായന്മാര്‍മൂലയില്‍ മേല്‍ പാലം ആവശ്യ പ്പെട്ടു സമര സമിതി നടത്തി വരുന്ന സത്യഗ്രഹ സമരത്തിന്റെ ഭാഗമായി തിങ്കളാഴ്ച വൈകുന്നേരം നാലു മണിക്ക് ദേശീയ പാതയില്‍ ചക്രസ്തംഭന സമരം നടത്തും. മാര്‍ച്ച് 28ന് ആരംഭിച്ച സത്യഗ്രഹ സമരം മൂന്നുമാസം പിന്നിട്ടിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും അനുകൂല സമീപനം ഉണ്ടാവാത്തതിന്റെ ഭാഗമായി സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ചക്രസ്തംഭന സമരം നടത്തുന്നത്.
നിലവില്‍ കന്നുകാലികള്‍ക്ക് മാത്രം കടന്നുപോവാന്‍ സാധ്യമായ രീതിയിലുള്ള അടിപ്പാതയാണ് അനുവദിക്കപ്പെട്ടിട്ടുള്ളത്. ആദ്യ അലൈന്‍മെന്റ് പ്രകാരം ഇവിടെ റോഡ് മുറിച്ചു കടക്കാന്‍ യാതൊരു സൗകര്യവുമില്ലായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജൂണില്‍ മേല്‍പാലം ആവശ്യപ്പെട്ട് സമരസമിതി രൂപീകരിച്ച് നടത്തിയ പ്രക്ഷോഭത്തിന്റെ ഫലമായാണ് അടിപ്പാത അനുവദിച്ചത്. തുടര്‍ന്ന് ദേശീയ പാത അധികൃതര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരെ നിരന്തരം കണ്ട് മേല്‍പാലത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയെങ്കിലും അനു കൂല സമീപനം ഉണ്ടാവാത്ത സാഹചര്യത്തിലാണ് അനിശ്ചിത കാല സത്യാ ഗ്രഹ സമരം ആരംഭിച്ചത്. സമരത്തിന് ജനപ്രതിനിധികളടക്കം പൊതുജനത്തിന്റെ വലിയ പിന്തുണയാണ് ഓരോ ദിവസവും ലഭിച്ചു കൊണ്ടിരിക്കുന്നത്.
ദേശീയ പാതയുടെ ഇരുവശത്തും രണ്ടു പ്രധാന റോഡുകള്‍ ഒരേ സ്ഥലത്ത് കൂടിച്ചേരുന്ന തിരക്കേറിയ ജംഗ്ഷനാണ് ഇവിടെയുള്ളത്. ഇവിടെ നിന്ന് കാഞ്ഞ ങ്ങാട് ഭാഗത്തേക്കും നിര്‍ദ്ദിഷ്ട കാസര്‍കോട് മെഡിക്കല്‍ കോളേജ് സ്ഥിതി ചെയ്യുന്ന പെര്‍ലയിലേക്കും എളുപ്പത്തില്‍ എത്തി ച്ചേരാന്‍ കഴിയും. ജില്ലയില്‍ തന്നെ ഇത് പോലെയുള്ള മറ്റൊരു ജംഗ്ഷനുമില്ല. കൂടാതെ നൂറ് കണക്കിന് വ്യാപാര സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന വലിയ വ്യാപാര കേന്ദ്രം കൂടിയാണിത്. വിദ്യാര്‍ഥികളടക്കം ദിനേന ആയിരക്കണക്കിന് ആളുകള്‍ ഇവിടെ എത്തിച്ചേരുന്നുണ്ട്. വരും ദിനങ്ങളില്‍ സമരം കൂടുതല്‍ ശക്തിപ്പെടുത്താനാണ് സമര സമിതിയുടെ തീരുമാനം.
Post a Comment
0 Comments