Type Here to Get Search Results !

Bottom Ad

ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിച്ച നടന്‍ ഭീമന്‍ രഘു സി.പി.എമ്മിലേക്ക്



കൊച്ചി: 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നടന്‍ ഭീമന്‍ രഘു സിപിഎമ്മിലേക്ക്. മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശയാത്ര കഴിഞ്ഞ് തിരിച്ചെത്തിയാല്‍ നേരില്‍ക്കണ്ടു ഇക്കാര്യം സംസാരിക്കാനാണ് ഭീമന്‍ രഘുവിന്റെ തീരുമാനം. ബിജെപിയുമായി ചേര്‍ന്ന് ഇനി പ്രവര്‍ത്തിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

'മനസ്സു മടുപ്പിക്കുന്ന ഒരുപാട് അനുഭവങ്ങള്‍ കേരളത്തിലെ ബിജെപി നേതൃത്വത്തില്‍ നിന്നുണ്ടായി. തെരഞ്ഞെടുപ്പ് സമയത്ത് ഒരുപാട് പ്രയാസങ്ങളിലൂടെ കടന്നുപോയി. നമുക്ക് ജനങ്ങളിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചില്ല. ഞാന്‍ പ്രതീക്ഷിച്ചതല്ല ബി.ജെ.പിയില്‍ അംഗത്വമെടുത്തതിന് ശേഷം സംഭവിച്ചത്. എനിക്ക് വളരെ ഇഷ്ടമുള്ളയാളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ ഞാന്‍ എല്ലായ്പ്പോഴും പ്രശംസിച്ചിട്ടുണ്ട്'- അദ്ദേഹം പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad