തിരുവനന്തപുരം: രാഷ്ട്രീയ എതിരാളികളോടും മാധ്യമങ്ങളോളും അല്‍പ്പം പോലും മയം വേണ്ടെന്ന് പിണറായിയും സി.പി.എമ്മും. പാര്‍ട്ടിക്കും സര്‍ക്കാരിനുമെതിരെ ആരുനീങ്ങുന്നുവോ അവരെ അവര്‍ക്കെതിരെ അതേ നാണയത്തില്‍ തന്നെ തിരിച്ചടയുണ്ടാകുമെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. വി.ഡി സതീശനെതിരെ 2020ല്‍ ഉയര്‍ന്ന പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണത്തിന് 2023ല്‍ കേസെടുക്കാന്‍ തിരുമാനിച്ചതും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയുമായി ബന്ധപ്പെട്ട വാര്‍ത്തയില്‍ ഏഷ്യാനെറ്റ് ലേഖികക്കെതിരെ കേസെടുത്തതും ഇതിന്റ ഭാഗമാണ്.
പ്രതിപക്ഷവും മാധ്യമങ്ങളും മല്‍സരിച്ച് സര്‍ക്കാരിനെ ആക്രമിക്കുമ്പോള്‍ പാര്‍ട്ടിയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന പ്രതിരോധം ദുര്‍ബലമാകുന്നുവെന്ന തോന്നല്‍ പൊതുവെ ഉണ്ടായിരുന്നു. ഇതിന്റെ സൂചനയാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഏഷ്യാനെറ്റുമായുള്ള അഭിമുഖത്തില്‍ പങ്കുവച്ചത്. മുഖ്യമന്ത്രിക്കും കുടുംബത്തിനും നേരെ ആരോപണമുയരുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ മന്ത്രിമാര്‍ വരുന്നില്ലന്നും അവര്‍ സ്വന്തം പ്രതിഛായയുടെ തടവറയിലാണെന്നുമുള്ള റിയാസിന്റെ ആരോപണം യഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വികാരമായിരുന്നു. റിയാസിന്റെ ആ അഭിപ്രായത്തെ എം വി ഗോവിന്ദന്‍ പിന്തുണക്കുകയും കൂടി ചെയ്തപ്പോള്‍ കാര്യങ്ങള്‍ എങ്ങോട്ടാണ് പോകുന്നതെന്ന് വ്യക്തമായിരുന്നു.
Post a Comment
0 Comments