തിരുവനന്തപുരം: എസ്.എഫ്.ഐ മുന്‍നേതാവ് കെ. വിദ്യക്കെതിരെ പുതിയ ആരോപണവുമായി കെ.എസ്.യു. വിദ്യ എം.ഫില്‍ എടുത്തതിലും ക്രമക്കേടുണ്ടെന്നും എം.ഫില്‍ പഠനത്തിനിടെ ജോലി ചെയ്യാന്‍ പാടില്ലെന്ന നിയമം വിദ്യ പാലിച്ചില്ലെന്നും കെ.എസ്.യു വൈസ് പ്രസിഡന്റ് പി. ഷമാസ് ആരോപിച്ചു. 'കെ.വിദ്യ 2018 ഡിസംബര്‍ മുതല്‍ 2019 വരെ കാലടി സര്‍വകലാശാലയില്‍ എം.ഫില്‍ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അതേകാലയളവില്‍ തന്നെ 2019 ജൂണ്‍ മുതല്‍ അഞ്ച് മാസം ശ്രീശങ്കര കോളജില്‍ ഗസ്റ്റ് അധ്യാപികയായി ജോലി ചെയ്യുകയും ചെയ്തു. കാലടി സര്‍വകലാശാല തന്നെ പുറത്തിറക്കിയിരിക്കുന്ന 2017ലെ എം.ഫില്‍ മാനദണ്ഡങ്ങളനുസരിച്ച് എം.ഫില്‍ ഒരു വര്‍ഷ മുഴുവന്‍ സമയ കോഴ്സ് ആയാണ് പറയുന്നത്'.
'80 ശതമാനം അറ്റന്‍ഡന്‍സ് വേണമെന്നും കോഴ്സ് ചെയ്യുന്നവര്‍ പ്രവേശന സമയത്ത് ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നുള്ള ലീവ് അനുമതിപത്രവും എന്‍ഒസിയും ഹാജരാക്കണമെന്നും പറയുന്നുണ്ട്. ഒരു വര്‍ഷം എം.ഫില്‍ ചെയ്യുന്ന വിദ്യ ഒരു വശത്ത് വിദ്യാര്‍ഥിയായിരിക്കുകയും മറുവശത്ത് അധ്യാപികയായി ജോലി നോക്കുകയും ചെയ്തു. ഒരേസമയം യൂണിവേഴ്സിറ്റിയില്‍ നിന്ന് ഫെലോഷിപ്പും വാങ്ങി ശമ്പളവും വാങ്ങി. ചെപ്പടിവിദ്യ പഠിച്ചയാളാണ് വിദ്യ'- ഷമാസ് പറഞ്ഞു.
Post a Comment
0 Comments