ബംഗളൂരു: പൊലീസുമായി സഹകരിച്ചില്ലെങ്കില്‍ ഫേസ്ബുക്ക് പൂട്ടിക്കുമെന്ന നിര്‍ദേശവുമായി കര്‍ണാടക ഹൈക്കോടതി. കേസന്വേഷണത്തില്‍ കര്‍ണാടക പൊലീസുമായി ഫേസ്ബുക്ക് അധികൃതര്‍ സഹകരിക്കണം. സൗദി അറേബ്യയില്‍ ജയിലിലായ ഇന്ത്യന്‍ പൗരനെ സംബന്ധിച്ച കേസിലാണ് കോടതി മെറ്റയ്ക്ക് മുന്നറിയിപ്പ് നല്‍കിയത്സ്റ്റിസ് കൃഷ്ണ എസ് ദീക്ഷിതാണ് ഫേസ്ബുക്കിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. കവിത എന്നയാള്‍ നല്‍കിയ ഹരജി പരിഗണിക്കുമ്പോഴായിരുന്നു വിമര്‍ശനം.
ഒരാഴ്ചക്കുള്ളില്‍ കേസുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ലഭ്യമാക്കണമെന്ന് ഫേസ്ബുക്കിനോട് കോടതി ആവശ്യപ്പെട്ടു. ഇന്ത്യന്‍ പൗരന്‍ സൗദിയില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് എന്ത് നടപടിയെടുത്തുവെന്ന് വിശദമാക്കാന്‍ കേന്ദ്രസര്‍ക്കാറിനോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് ജൂണ്‍ 22ന് പരിഗണിക്കാന്‍ മാറ്റി.
കഴിഞ്ഞ 25 വര്‍ഷമായി സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് ശൈലേഷ് കുമാറിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടാണ് കവിതയുടെ ഹര്‍ജി. സി.എ.എയും എന്‍.ആര്‍.സിയേയും അനുകൂലിച്ച് ശൈലേഷ് കുമാര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതിന് പിന്നാലെ ഇയാളുടെ പേരിലുണ്ടാക്കിയ വ്യാജ അക്കൗണ്ടിലുടെ സൗദി രാജാവിനെ അപമാനിച്ച് കുറിപ്പുകള്‍ വന്നുവെന്നും തുടര്‍ന്ന് ഇയാള്‍ കള്ളക്കേസില്‍ അവിടെ അറസ്റ്റിലായെന്നുമാണ് കവിതയുടെ ഹൈക്കോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
കേസ് അന്വേഷണത്തിന്റെ ഭാഗമായി മംഗളൂരു പൊലീസ് ഫേസ്ബുക്കില്‍ നിന്നും വിവരങ്ങള്‍ തേടിയെങ്കിലും അവര്‍ നല്‍കിയിരുന്നില്ല. ഇത് കേസിന്റെ മുന്നോട്ടുള്ള പോക്കിനെ ബാധിച്ചിരുന്നു. ഇതിനിടെ നാലു തവണ കേസ് ഹൈക്കോടതി പരിഗണിച്ചെങ്കിലും പൊലീസിന് സൃത്യമായ ഉത്തരം നല്‍കാനായില്ല. തുടര്‍ന്ന് ഇന്നും വീണ്ടും പൊലീസ് ഇതേ നിലപാട് ആവര്‍ത്തിച്ചപ്പോഴാണ് ഫേസ്ബുക്കിനെതിരെ ഹൈക്കോടതി നിലപാടെടുത്തത്.
Post a Comment
0 Comments