മലപ്പുറം: മുസ്ലിം മതവിഭാത്തില്‍പ്പെട്ടവര്‍ നടത്തിയ വെജിറ്റേറിയന്‍ ഹോട്ടലിനെതിരെ മതവിദ്വേഷ പ്രചാരണം നടത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകനായ ന്യൂസ് കഫേ ഓണ്‍ലൈന്‍ ചാനല്‍ ഉടമ അറസ്റ്റില്‍. പൂക്കോട്ടുംപാടം അഞ്ചാംമൈല്‍ നിവാസില്‍ വേനാനിക്കോട് ബൈജുവിനെ (44)യാണ് പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. മനഴി ബസ് സ്റ്റാന്റിനടുത്തുള്ള ആര്യാസ് ഹോട്ടലിനും ഉടമ അബ്ദുറഹ്മാനുമെതിരെ ഇദ്ദേഹം യുട്യൂബിലൂടെ മതവിദ്വേഷം പ്രചരിപ്പിക്കുകയായിരുന്നു.
അബ്ദുറഹ്മാന്‍ നടത്തുന്ന വെജിറ്റേറിയന്‍ ഹോട്ടലില്‍ മാനേജരുടെ മേശപ്പുറത്ത് ഗണപതി വിഗ്രഹത്തിനു സമാനമായ പ്രതിമ കണ്ടതാണ് ബൈജുവിനെ പ്രകോപിതനാക്കിയതെന്ന് പോലീസ് പറയുന്നു. കൊട്ടി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ചാനലായ ന്യൂസ് കഫേയുടെ ഉടമയാണ് ഇയാളെന്നും പൊലീസ് വ്യക്തമാക്കി.
മലപ്പുറം പാക്കിസ്ഥാനിലെ പോലെയുള്ള തീവ്രവാദികളെ സൃഷ്ടിക്കുന്ന ജില്ലയാണെന്നു പ്രതി വീഡിയോയില്‍ പരാമര്‍ശിക്കുന്നുണ്ട്. മൂന്നു ലക്ഷത്തിലധികം പേര്‍ വീഡിയോ വീഡിയോ കണ്ടു കഴിഞ്ഞു. ആയിരത്തിനടുത്ത് ആളുകള്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. ഒരു മതവിഭാഗത്തെ വളരെ മോശമായി ചിത്രീകരിക്കുന്ന തരത്തിലാണ് വീഡിയോ ഇറക്കിയത്. ഇയാള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.
Post a Comment
0 Comments