Type Here to Get Search Results !

Bottom Ad

ഹജ്ജ്: സംസ്ഥാനത്ത് നിന്നുള്ള വനിതാ യാത്രികരുടെ ആദ്യ വിമാനം സൗദിയിലെത്തി


മലപ്പുറം: ഹജ്ജ് തീര്‍ഥാടനത്തിനായി സംസ്ഥാനത്ത് നിന്ന് വനിതാ യാത്രികര്‍ക്ക് മാത്രമായി സജ്ജമാക്കിയ ആദ്യ വിമാനം സൗദിയിലെത്തി. കേന്ദ്ര ന്യൂനപക്ഷ വകുപ്പ് സഹമന്ത്രി ജോണ്‍ ബര്‍ല വിമാനം ഫ്‌ലാഗ് ഓഫ് ചെയ്തു. നൂറ്റി നാല്പത്തിയഞ്ച് വനിതാ യാത്രക്കാരുമായാണ് കരിപ്പൂരില്‍ നിന്ന് വിമാനം സൗദിയിലെത്തിയത്. ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനായി ലേഡീസ് വിത്തൗട്ട് മെഹറം വിഭാഗത്തിലുള്‍പ്പെട്ട വനിതാ യാത്രികര്‍ക്കായാണ് പ്രത്യേക വിമാനം കരിപ്പൂരില്‍ നിന്ന് സര്‍വീസ് നടത്തിയത്.

വിമാനത്തിലെ നൂറ്റിനാല്പത്തിയഞ്ച് ഹജ്ജ് തീര്‍ത്ഥാടകരെ കൂടാതെ പൈലറ്റ് , കോ പൈലറ്റ്, ക്യാബിന്‍ ക്രൂ ഉള്‍പ്പെടെ വിമാനത്തിലെ ജീവനക്കാര്‍ മുഴുവന്‍ വനിതകളായിരുന്നു . തീര്ത്ഥാടകരെ സ്വീകരിച്ചതും വിമാനത്തിന്റെ ഗ്രൗണ്ട് ഹാന്ഡിലിങ് ജോലികള്‍ ചെയ്തതും വനിതാ ജീവനക്കാര്‍ . ഇന്നലെ വൈകീട്ട് ആറ് നാല്പത്തിയഞ്ചിനാണ് വിമാനം പറന്നുയര്‍ന്നത്. ഏറ്റവും പ്രായം കൂടിയ തീര്‍ഥാടകയായ എഴുപത്തിയാറ് വയസ്സുള്ള കോഴിക്കോട് സ്വദേശി സുലൈഖയ്ക്ക് കേന്ദ്ര സഹമന്ത്രി ബോര്‍ഡിങ് പാസ് നല്‍കി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad