കാസര്‍കോട്: കാഞ്ഞങ്ങാട് ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കല്ലൂരാവി പുഞ്ചാവിയിലെ അബ്ദുല്‍ റഹ്മാന്‍ (58) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് അതിഞ്ഞാലിലാണ് അപകടം. ഓട്ടോ ഓടിച്ചിരുന്ന പടന്നക്കാട്ടെ ഖാതിം, യാത്രക്കാരായ അബ്ദുര്‍ റഹ്മാന്റെ ഭാര്യ നഫീസ, മകള്‍ അര്‍ഷാന എന്നിവരെ സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടുകാരുമൊത്ത് ഭക്ഷണം കഴിച്ചശേഷം ചിത്താരിയിലെ ബന്ധുവീട്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ റിക്ഷ തലകീഴായി മറിഞ്ഞിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മുഹമ്മദ് കുഞ്ഞി- ഖദീജ ദമ്പതികളുടെ മകനാണ് മരിച്ച അബ്ദുര്‍ റഹ്മാന്‍.
ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; മൂന്നു പേര്‍ക്ക് ഗുരുതര പരിക്ക്
19:35:00
0
കാസര്‍കോട്: കാഞ്ഞങ്ങാട് ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കല്ലൂരാവി പുഞ്ചാവിയിലെ അബ്ദുല്‍ റഹ്മാന്‍ (58) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് അതിഞ്ഞാലിലാണ് അപകടം. ഓട്ടോ ഓടിച്ചിരുന്ന പടന്നക്കാട്ടെ ഖാതിം, യാത്രക്കാരായ അബ്ദുര്‍ റഹ്മാന്റെ ഭാര്യ നഫീസ, മകള്‍ അര്‍ഷാന എന്നിവരെ സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടുകാരുമൊത്ത് ഭക്ഷണം കഴിച്ചശേഷം ചിത്താരിയിലെ ബന്ധുവീട്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ റിക്ഷ തലകീഴായി മറിഞ്ഞിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മുഹമ്മദ് കുഞ്ഞി- ഖദീജ ദമ്പതികളുടെ മകനാണ് മരിച്ച അബ്ദുര്‍ റഹ്മാന്‍.
Tags
Post a Comment
0 Comments