Type Here to Get Search Results !

Bottom Ad

ഡെങ്കിപ്പനി ഭീതിയില്‍ കേരളം; ഒരാഴ്ചയ്ക്കിടെ മരിച്ചത് 17 പേര്‍


തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി കൂടുന്നു. ഇടവിട്ട് മഴ പെയ്യുന്നതും ഈഡിസ് കൊതുകുകളുടെ വ്യാപനവുമാണ് കാരണം. ഡെങ്കിബാധിച്ച് മരിക്കുന്നവരുടെ എണ്ണം കൂടുന്നതും ആശങ്ക ഉയര്‍ത്തുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ച കൊണ്ട് മാത്രം 500 പേര്‍ക്കാണ് ഡെങ്കി ബാധിച്ചത്. ചൊവ്വാഴ്ചയാണ് കൂടുതല്‍ പേര്‍ അസുഖ ബാധിതരായത്, 133 പേര്‍. 125 രോഗികള്‍ക്കാണ് ഇന്നലെ (വെള്ളിയാഴ്ച) മാത്രം സംസ്ഥാനത്ത് ഡെങ്കി സ്ഥിരീകരിച്ചത്. അതില്‍ 61 കേസുകളും എറണാകുളം ജില്ലയിലാണ്. 1389 പേര്‍ക്ക് ഈ മാസം ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാഴ്ച്ചക്കിടെ പനി ബാധിച്ച് മരിച്ചത് 17 പേരാണ്. ഇവരില്‍ അധികവും ഡെങ്കിപ്പനി ലക്ഷണങ്ങളോടെയാണ് മരിച്ചത്. ഡെങ്കി വ്യാപനം മുന്നില്‍ കണ്ട് മഴക്കാലം വരുന്നതിന് മുമ്പേ ആരോഗ്യവകുപ്പ് മുന്‍കരുതല്‍ നടപടി സ്വീകരിച്ചതാണ്.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad