തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പനി ബാധിച്ച് രണ്ടു പേര്‍ മരിച്ചു. തിരുവനന്തപുരത്ത് ഡെങ്കിപ്പനി ബാധിച്ച് കാട്ടാക്കട സ്വദേശി വിജയനാണ് (56) മരിച്ചത്. തൃശൂര്‍ ചാഴൂരില്‍ പനി ബാധിച്ച് കുണ്ടൂര്‍ വീട്ടില്‍ ധനിഷ്‌ക് (13) ആണ് മരിച്ചത്. ഇതോടെ ഒരാഴ്ചയ്ക്കിടെ പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 17 ആയി.
ഡെങ്കിപ്പനി മൂലം തിരുവന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു വിജയന്‍. തൃശൂരില്‍ മരിച്ച 13 വയസുകാരനായ ധനിഷ്‌ക് എസ്എന്‍എച്ച്എം സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. സംസ്ഥാനത്ത് ഡെങ്കി ഉള്‍പ്പെടെയുള്ള പനി മരണം കൂടുകയാണ്. ഇടയ്ക്കിടയുണ്ടാകുന്ന മഴയും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലാത്തതുമാണ് കാരണം. എലിപ്പനി മരണവും ഉയരുന്നുണ്ട്.
Post a Comment
0 Comments