പാലക്കാട്: വ്യാജരേഖാ കേസില്‍ പൊലീസ് കസ്റ്റഡിയിലുള്ള വിദ്യക്ക് ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം. തുടര്‍ന്ന് ആംബുലന്‍സില്‍ കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. നിര്‍ജലീകരണം സംഭവിച്ചതാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വിദ്യക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നും ഗ്ലൂക്കോസ് നല്‍കി അല്‍പസമയത്തിനകം ആശുപത്രി വിടാമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. വിശ്രമം ആവശ്യമായ സാഹചര്യത്തില്‍ ഇനി ഇന്നത്തേക്ക് ചോദ്യം ചെയ്യാന്‍ സാധ്യത ഇല്ലെന്നാണ് വിവരം. അതേസമയം, വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചിട്ടില്ലെന്ന മൊഴിയില്‍ ഉറച്ച് നില്‍ക്കുകയാണ് വിദ്യ. നാളെ ഉച്ചയോടെ വിദ്യയെ വീണ്ടും കോടതിയില്‍ ഹാജരാക്കും.
ചോദ്യം ചെയ്യലിനിടെ കെ. വിദ്യ കുഴഞ്ഞുവീണു; നാളെ വീണ്ടും ഹാജരാക്കും
16:38:00
0
പാലക്കാട്: വ്യാജരേഖാ കേസില്‍ പൊലീസ് കസ്റ്റഡിയിലുള്ള വിദ്യക്ക് ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം. തുടര്‍ന്ന് ആംബുലന്‍സില്‍ കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. നിര്‍ജലീകരണം സംഭവിച്ചതാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വിദ്യക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നും ഗ്ലൂക്കോസ് നല്‍കി അല്‍പസമയത്തിനകം ആശുപത്രി വിടാമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. വിശ്രമം ആവശ്യമായ സാഹചര്യത്തില്‍ ഇനി ഇന്നത്തേക്ക് ചോദ്യം ചെയ്യാന്‍ സാധ്യത ഇല്ലെന്നാണ് വിവരം. അതേസമയം, വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചിട്ടില്ലെന്ന മൊഴിയില്‍ ഉറച്ച് നില്‍ക്കുകയാണ് വിദ്യ. നാളെ ഉച്ചയോടെ വിദ്യയെ വീണ്ടും കോടതിയില്‍ ഹാജരാക്കും.
Tags
Post a Comment
0 Comments