എറണാകുളം: തട്ടിപ്പ് കേസിലും പോസ്‌കോ കേസിലും കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്റെ പേര് പറയാന്‍ തന്നെ ഡി വൈ എസ് പി ഭീഷണിപ്പെടുത്തിയെന്ന് മോന്‍സണ്‍ മാവുങ്കല്‍ കോടതിയില്‍. വീഡിയോ കോണ്‍ഫ്രന്‍സിലൂടെ എറണാകുളം അഡീഷണല്‍ ജില്ലാ സെഷന്‍സ്‌കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് മോന്‍സണ്‍ മാവുങ്കല്‍ അത് വെളിപ്പെടുത്തിയത്.
ഡി.വൈ.എസ്പി. റസ്തം ആണ് തന്നെ ഭീഷണിപ്പെടുത്തിയതെന്ന് മോന്‍സണ്‍ പറഞ്ഞു. കോടതിയില്‍ നിന്നും കൊണ്ടുപോകും വഴി. കളമശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ കൊണ്ടുപോയാണ് തന്നെ ഭീഷണിപ്പെടുത്തിയത്. കെ സുധാകരന്റെ പേര് പറഞ്ഞില്ലങ്കില്‍ ഭാര്യയും മകളും ജീവനോടെ ഉണ്ടാകില്ലന്നാണ് ഭീഷണിപ്പെടുത്തിയത്.
പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന സമയത്ത് കെ സുധാകരന്‍ വീട്ടിലുണ്ടായിരുന്നുവെന്ന് പറയണമെന്നും അങ്ങിനെ പറഞ്ഞില്ലങ്കില്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്നും ഡി വൈ എസ് പി ഭീഷണിപ്പെടുത്തിയെന്ന് മോന്‍സണ്‍ പറഞ്ഞു. മോണ്‍സന്റെ പരാതി ജയില്‍ മേധാവിയെ അറിയിക്കാന്‍ കോടതി നിര്‍ദേശം നില്‍കി.
Post a Comment
0 Comments