Type Here to Get Search Results !

Bottom Ad

ബാങ്കുരയില്‍ ചരക്ക് ട്രെയിനുകള്‍ കൂട്ടിയിടിച്ചു; പന്ത്രണ്ട് ബോഗികള്‍ പാളംതെറ്റി


കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ബാപന്ത്രണ്ട് ബോഗികള്‍ പാളം തെറ്റിങ്കുരയില്‍ ചരക്ക് ട്രെയിനുകള്‍ കൂട്ടിയിടിച്ചു. ഖരഗ്പൂര്‍-ബങ്കുറ-ആദ്ര പാതയിലെ ഗതാഗതം നിര്‍ത്തിവച്ചു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് ചരക്ക് ട്രെയിനുകള്‍ കൂട്ടിയിടിച്ചത്. നിര്‍ത്തിയിട്ട ഒരു ട്രെയിനിലേക്ക് ഗുഡ്‌സ് ട്രെയിന്‍ ഇടിച്ചുകയറുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍ ഒരു ലോക്കോ പൈലറ്റിന് നിസാരപരിക്കേറ്റിട്ടുണ്ട്. ഇടിയുടെ ആഘാതത്തില്‍ ഗുഡ്‌സ് ട്രെയിനിന്റെ 12 ബോഗികള്‍ പാളം തെറ്റിയിട്ടുണ്ട്. അപകടത്തെത്തുടര്‍ന്ന് 14 ട്രെയിനുകള്‍ റദ്ദാക്കി. മൂന്നെണ്ണം വഴിതിരിച്ചുവിട്ടു. രണ്ട് ട്രെയിനുകളുടെ യാത്രാ ദൂരം കുറച്ചു.







Tags

Post a Comment

0 Comments

Top Post Ad

Below Post Ad