Type Here to Get Search Results !

Bottom Ad

വ്യാജരേഖ ഉപയോഗിച്ച് ജോലി; കെ വിദ്യ നീലേശ്വരം പൊലീസ് സ്റ്റേഷനില്‍ ഹാജരായി


നീലേശ്വരം: കരിന്തളം കോളേജില്‍ അധ്യാപികയായി ജോലി ലഭിക്കാന്‍ വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയ കേസില്‍ മുന്‍ എസ്.എഫ്.ഐ നേതാവ് തൃക്കരിപ്പൂരിലെ കെ വിദ്യയുടെ അറസ്റ്റ് നീലേശ്വരം പൊലീസ് രേഖപ്പെടുത്തി. ചൊവ്വാഴ്ച ഉച്ചയോടെയാണ് വിദ്യ നീലേശ്വരം പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. അഭിഭാഷകന്‍ സെബിന്‍ സെബാസ്റ്റ്യനൊപ്പമാണ് വിദ്യ പൊലീസ് സ്റ്റേഷനിലെത്തിയത്. 

കരിന്തളം ഗവ. കോളേജില്‍ വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ഗസ്റ്റ് ലക്ചറര്‍ നിയമനം നേടിയ കേസില്‍ പ്രതിയായ വിദ്യക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് നോട്ടീസയച്ചിരുന്നു. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. അഗളി പൊലീസിന് മുന്‍പില്‍ വിദ്യ നല്‍കിയ മൊഴിയില്‍ കൂടുതല്‍ വ്യക്തത വരുത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. കരിന്തളം കോളേജില്‍ വ്യാജ രേഖ ഉപയോഗിച്ച് വിദ്യ ഒരു വര്‍ഷം ജോലി ചെയ്തിരുന്നു.

സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചത് ഫോണിലൂടെയാണെന്നും ആ ഫോണ്‍ തകരാര്‍ സംഭവിച്ച് ഉപേക്ഷിച്ചുവെന്നും വിദ്യ നീലേശ്വരം പൊലീസിന് മൊഴി നല്‍കി. വ്യാജരേഖ ഉണ്ടാക്കിയത് മൊബൈല്‍ ഫോണിലൂടെയാണെന്നും ആരുടേയും സഹായമില്ലെന്നും ഒറിജിനല്‍ നശിപ്പിച്ചുവെന്നും വിദ്യ പൊലീസിനോട് സമ്മതിച്ചു. കരിന്തളം കോളേജില്‍ സമര്‍പ്പിച്ച അതെ വ്യാജ രേഖ തന്നെയാണ് വിദ്യ അട്ടപ്പാടിയിലും നല്‍കിയത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad