കെ. സുധാകരന്‍ കെ പി സി സി അദ്ധ്യക്ഷ സ്ഥാനം രാജിവെക്കണമെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍. കോണ്‍ഗ്രസിലെ എ വിഭാഗം നേതാക്കള്‍ക്കും, രമേശ് ചെന്നിത്തല , മുല്ലപ്പള്ളി രാമചന്ദ്രന്‍, വി എം സുധീരന്‍ എന്നിരടക്കമുള്ള കെ പി സിസി യുടെ മുന്‍ അദ്ധ്യക്ഷന്‍മാര്‍ക്കുമാണ് കെ സുധാകരന്‍ രാജിവക്കുന്നതാണ് നല്ലതെന്ന അഭിപ്രായമുളളത്. പണം തട്ടിപ്പ് കേസിലാണ് കെ പി സി സി അധ്യക്ഷനെ അറസ്റ്റു ചെയ്തിട്ടുള്ളത്. അത് കൊണ്ട് സ്ഥാനമൊഴിയാന്‍ അദ്ദേഹത്തിന് ധാര്‍മിക ബാധ്യതയുണ്ടെന്നാണ് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം.
കേരളത്തിലെ കോണ്‍ഗ്രസിന്റെ ഉന്നത സമിതിയായ രാഷ്ട്രീയ കാര്യസമിതി വിളിച്ചു ചേര്‍ക്കാത്തതില്‍ കെ സുധാകരനെതിരെ വലിയ ആക്ഷേപം മുതിര്‍ന്ന നേതാക്കളെല്ലാം ഉയര്‍ത്തിയിരുന്നു. അത് കൊണ്ട് തന്നെ പലപ്പോഴും പാര്‍ട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കഴിയുന്നില്ലന്നും അവര്‍ ആരോപണം ഉന്നയിച്ചിരുന്നു. കെ സുധാകരന്‍ അറസ്റ്റു ചെയ്യപ്പെടുമെന്ന്് പ്രതിപക്ഷ നേതാവ് അടക്കമുള്ളവര്‍ക്കെല്ലാം അറിയാമായിരുന്നു. അത് കൊണ്ട് തന്നെ നേരത്തെ രാജി പ്രഖ്യാപിച്ചിരുന്നെങ്കില്‍ അത് പാര്‍ട്ടിയുടെ യശസ് ഉയര്‍ത്തുക മാത്രമേ ചെയ്യുമായിരുന്നുളളുവെന്നും മുതിര്‍ന്ന നേതാക്കള്‍ പറയുന്നു.
Post a Comment
0 Comments