ബേക്കല്‍: തീര്‍ഥാടന യാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് ഒരു മരണം. സ്ത്രീകളും കുട്ടികളുമടക്കം കുടുംബത്തിലെ എട്ടുപേര്‍ക്ക് പരുക്കേറ്റു. മംഗളുരു ബജ്‌പൈയിലെ നഫീസ (80) ആണ് മരിച്ചത്. പള്ളിക്കര പൂച്ചക്കാട് തെക്കുപുറത്ത് വെള്ളിയാഴ്ച പുലര്‍ചെ 3.40 മണിയോടെയാണ് അപകടം.
മടവൂരില്‍ നിന്ന് തീര്‍ഥാടന യാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നു കുടുംബം. അപകടത്തില്‍ പരുക്കേറ്റവരെ മറ്റു വാഹനയാത്രക്കാരും ഓടിക്കൂടിയ പ്രദേശവാസികളും ചേര്‍ന്ന് കാഞ്ഞങ്ങാട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും നഫീസയുടെ ജീവന്‍ രക്ഷിക്കാനായില്ല. അപകട വിവരമറിഞ്ഞ് ബേക്കല്‍ പൊലീസും സ്ഥലത്തെത്തിയിരുന്നു. നഫീസയുടെ മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Post a Comment
0 Comments