വിഷയങ്ങള്‍ക്ക് മാര്‍ക്കില്ല, പക്ഷെ, ആര്‍ഷോ പാസായി; എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദമാകുന്നു
15:29:00
0
വ്യാജ സർട്ടിഫിക്കറ്റ് കേസിൽ പരാതി നൽകി കേസെടുത്തതിനു പിറകെ മഹാരാജാസ് കോളേജിൽ മാർക്ക് ലിസ്റ്റ് വിവാദം. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ റിസർട്ടുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദം ഉയർന്നിരിക്കുന്നത്.
മാർക്ക് ലിസ്റ്റിൽ ഒരു വിഷയത്തിലും മാർക്ക് കാണിച്ചിട്ടില്ല.എന്നാൽ ആർഷോ പരീക്ഷ പാസായതായി രേഖപ്പെടുത്തിയതാണ് വിവാദമായത്. മൂന്നാം വർഷ ആർക്കിയോളജിയുടെ മാർക്കിലിസ്റ്റ് ആണ് സംശയം ഉയർത്തുന്നത്. ഇക്കഴിഞ്ഞ മാർച്ച് 23 ന് പുറത്തിറങ്ങിയ മാർക്ക് ലിസ്റ്റാണ് ഇത്തരത്തിൽ കണ്ടെത്തിയത്.
മറ്റെല്ലാ വിദ്യാർഥികൾക്കും ഓരോ വിഷയത്തിനു ലഭിച്ച മാർക്ക് കൃത്യമായി മാർക്ക് ലിസ്റ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായ ആർഷോയുടെ പേരിനു താഴെ വിഷയങ്ങളും , മാർക്കുമന്നും രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ ജയിച്ചതായി രേഖപ്പെടുത്തിയിട്ടുമുണ്ട്.
Post a Comment
0 Comments