ഹരിപ്പാട്: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ അറസ്റ്റ് ചെയ്തതതില്‍ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിപക്ഷ നേതാവിന്റെ കാര്‍ തടഞ്ഞു. മന്ത്രിയുടെ കാറാണെന്ന് തെറ്റിദ്ധരിച്ചാണ് പ്രവര്‍ത്തകര്‍ കാര്‍ തടഞ്ഞത്. ഹരിപ്പാട് കെഎസ്ആര്‍ടിസി ജംക്ഷനു സമീപം ഇന്നലെ ദേശീയപാതയിലാണ് സംഭവം.
നഗരത്തില്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തിയ കോണ്‍ഗ്രസുകാര്‍ ദേശീയപാത ഉപരോധിച്ചു. അതേസമയം ദേശീയപാതയിലൂടെ പൊലീസിന്റെ പൈലറ്റ് ജീപ്പും പിന്നില്‍ കാറും കണ്ടപ്പോള്‍ ഏതോ മന്ത്രിയുടെ വാഹനമാണെന്ന് തെറ്റ് ധരിച്ച് ജീപ്പിന് മുന്നിലേക്ക് ചാടിയ പ്രവര്‍ത്തകര്‍ വാഹനം നിര്‍ത്തിച്ചു.
Post a Comment
0 Comments