തിരുവനന്തപുരം; ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാന്‍ കേരളം പിഴിയുന്നത് ഇരട്ടിതുക. സര്‍വീസ് ചാര്‍ജ് ഇനത്തില്‍ കോടികളാണ് കൊയ്യുന്നതിന് പുറമെയാണ് ലൈസന്‍സ് പുതുക്കുന്നതിന് ഇരട്ടിതുക ഈടാക്കുന്നത്. കൂടാതെ റോഡില്‍ തടഞ്ഞും ക്യാമറ വച്ചും പിഴുയുന്നത് വേറെ. കേന്ദ്ര നിയമപ്രകാരം ലൈസന്‍സ് പുതുക്കാനും മേല്‍വിലാസം മാറ്റുന്നതിനുമായി 400 രൂപയാണ് ഈടാക്കേണ്ടതെങ്കിലും കേരളം ജനങ്ങളില്‍ നിന്ന് പിഴിയുന്നത് 765 രൂപയാണ്.
മോട്ടര്‍ വാഹന നിയമം അനുസരിച്ച് ഡ്രൈവിംഗ് ലൈസന്‍സുമായി ബന്ധപ്പെട്ട എല്ലാ ഫീസും നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാരിനാണ്. ലൈസന്‍സ് പുതുക്കുന്നതിന് 200 രൂപയാണു കേന്ദ്രം നിശ്ചയിച്ച ഫീസ്, വിലാസം കൂടി മാറ്റണമെങ്കില്‍ 200രൂപ അധികം കൊടുക്കണം. ചിപ്പ് ഘടിപ്പിച്ച സ്മാര്‍ട്ട് കാര്‍ഡായാണു ലൈസന്‍സ് നല്‍കുന്നതെങ്കില്‍ 200 രൂപ കൂടി വാങ്ങാമെന്നും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.
Post a Comment
0 Comments