തമ്പാനൂര്‍: ബംഗാളില്‍ നിന്നും കേരളത്തിലെത്തി തൊഴിലെടുത്ത ജീവിക്കുന്ന ബിര്‍ഷു റാബ ബുധനാഴ്ച തിരുവനന്തപുരം തമ്പാനൂര്‍ സ്റ്റേഷനിലേക്ക് ഓടിക്കയറിയത് സര്‍ മുജെ ബച്ചാവോ എന്ന് അലറി വിളിച്ചുകൊണ്ടായിരുന്നു. കാര്യമന്തെ്ന്നറിയാതെ അമ്പരന്ന് നില്‍ക്കുന്ന പൊലീസുകാര്‍ക്ക് കീശയില്‍ നിന്നും ഒരു ലോട്ടറി ടിക്കറ്റെടുത്ത് നല്‍കി. ഇന്ന് നറുക്കടെുത്ത കേരള സര്‍ക്കാരിന്റെ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനത്തിന് അര്‍ഹമായ ഒരു കോടിയുടെ ടിക്കറ്റായിരുന്നു അത്.
തിങ്കളാഴയാണ് തമ്പാനൂരിലെ ഒരു ലോട്ടറി കച്ചവടക്കാരന്റെ പക്കല്‍ നിന്നും ബിര്‍ഷു ടിക്കെറ്റെടുത്തത്. വൈകീട്ട് ലോട്ടറി കച്ചവടക്കാരന്‍ തന്നെ ആ ടിക്കറ്റ് വാങ്ങി നോക്കിയപ്പോഴാണ് ഒന്നാം സമ്മാനമായി ഒരു കോടി ഈ ടിക്കറ്റിനാണെന്ന് മനസിലായത്. ഇത് പുറത്തിറഞ്ഞാല്‍ ആരെങ്കിലും തന്നെ അപായപ്പെടുത്തി ടിക്കറ്റു തപ്പിയെടുക്കുമെന്ന ഭയമാണ് പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറാന്‍ ബിര്‍ഷുവിനെ പ്രേരിപ്പിച്ചത്. ടിക്കറ്റ് സൂക്ഷിക്കാന്‍ സഹായം വേണമെന്നാണ് പൊലീസിനോട് ബിര്‍ഷു ആവശ്യപ്പെട്ടത്.
Post a Comment
0 Comments