Type Here to Get Search Results !

Bottom Ad

മലബാര്‍ ജില്ലകളിലെ വിദ്യാര്‍ഥികളോട് വിവേചനം: എസ്.കെ.എസ്.എസ്.എഫ് നൈറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി


കാസര്‍കോട്: കാലങ്ങളായി മലബാര്‍ ജില്ലകളിലെ വിദ്യാര്‍ഥികളോടു കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് മേഖലാ കമ്മിറ്റി പുതിയ ബസ് സ്റ്ററ്റാന്റ് പരിസരത്ത് നടത്തിയ നൈറ്റ് മാര്‍ച്ച് ആവിശ്യപ്പെട്ടു. കാലങ്ങളായി മലബാറിനോട് കടുത്ത അവഗണനയാണ് കാണിക്കുന്നത്. നിരന്തരം ശ്രദ്ധയില്‍പെടുത്തിയിട്ടും നടപടിയുമുണ്ടായില്ല. അധിക ബാച്ചുകള്‍ അനുവദിക്കാതെ പൊതുയോഗത്തിനുള്ള ആളെയുംവച്ച് എങ്ങനെയാണ അധ്യാപകര്‍ ക്ലാസെടുക്കേണ്ടതെന്ന് സംഗമം ഉദ്ഘാടനം ചെയ്ത ജില്ലാ സെക്രട്ടറി ഇര്‍ഷദ് ഹുദവി ബെദിര അഭിപ്രായപ്പെട്ടു.

മേഖലാ പ്രസിഡന്റ് ലത്തീഫ് കെല്ലമ്പാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അര്‍ഷാദ് മെഗ്രാല്‍ പുത്തൂര്‍ സ്വാഗതം പറഞ്ഞു. ട്രന്റ് ജില്ലാ ചെയര്‍മാന്‍ ജംഷീര്‍ കടവത്ത് മുഖ്യപ്രഭാഷണം നടത്തി, സഹചാരി ജില്ലാ ചെയര്‍മാന്‍ ഹാഫിള് റാഷിദ് ഫൈസി, അജാസ് കുന്നില്‍, കബീര്‍ അണങ്കൂര്‍, സലാം മൗലവി ചുടുവളപ്പില്‍, ഫാറൂഖ് കടവത്ത്, മുനാസില്‍ ഹിദായത്ത് നഗര്‍, സമദ് കൊല്ലമ്പാടി, സമദ് മൗലവി തയലങ്ങാടി, സജീര്‍ ബെദിര, ശബീബ് അണങ്കൂര്‍ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad