ബംഗളൂരു: ഗോരക്ഷകര്‍ക്കും വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്കുമെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ കര്‍ണാടക പൊലീസിന് നിര്‍ദേശം. സിദ്ധരാമയ്യ സര്‍ക്കാരില്‍ ഗ്രാമീണ വികസന മന്ത്രിയായ പ്രിയങ്ക് ഖാര്‍ഗെയാണ് കഴിഞ്ഞ ദിവസം കലബുര്‍ഗി ജില്ലയില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്ത് കര്‍ശന നിര്‍ദേശം നല്‍കിയത്. ബലിപെരുന്നാള്‍ അടുത്ത സാഹചര്യത്തില്‍ ഗോരക്ഷാ പ്രവര്‍ത്തനം എന്ന പേരില്‍ ആര് നിയമം കൈയിലെടുത്താലും അവരെ പിടിച്ച് അകത്തിടണമെന്ന് അദ്ദേഹം പൊലീസിനോട് ആവശ്യപ്പെട്ടു.
ബലിപെരുന്നാളാണ് വരുന്നത്. മുഴുവന്‍ പൊലീസ് ഇന്‍സ്പെക്ടര്‍മാരും സുപ്രണ്ടുമാരും കേള്‍ക്കണം. ആ ദളില്‍നിന്നാണ്, മറ്റേ ദളില്‍നിന്നാണെന്നൊക്കെ പറഞ്ഞ് ഗോരക്ഷാ സംഘങ്ങള്‍ വരും. അവര്‍ക്ക് കര്‍ഷകരുടെ ബുദ്ധിമുട്ട് അറിയില്ല. ചിലര്‍ ഓരോ ഷാള്‍ ധരിച്ച് ആ ദളുകാരനാണെന്നും ഇന്ന സംഘടനക്കാരനാണെന്നുമെല്ലാം പറഞ്ഞ് നിയമം കൈയിലെടുത്താല്‍ അവരെ പിടിച്ച് ജയിലിലിടണം- ഖാര്‍ഗെ ഉത്തരവിട്ടു.
Post a Comment
0 Comments