തിരുവനന്തപുരം: തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ മുറിവേറ്റ യുവതി പേവിഷ ബാധയേറ്റ് മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി സ്റ്റെഫിന വി. പെരേര (49) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സഹോദരന്റെ കൂട്ടിരുപ്പുകാരിയായി നില്‍ക്കുമ്പോഴാണ് സ്റ്റെഫിനക്ക് പേവിഷ ബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.
ഡോക്ടര്‍മാര്‍ വിശദമായി വിവരങ്ങള്‍ തിരക്കിയപ്പോഴാണ് അഞ്ചുതെങ്ങിലെ വീട്ടില്‍ തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ നായ്ക്കൂട്ടത്തിലൊരെണ്ണം കയ്യില്‍ നഖം കൊണ്ട് മാന്തിയ വിവരം സ്റ്റെഫിന പറയുന്നത്. ഉടന്‍ തന്നെ വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നായയില്‍ നിന്ന് പരിക്കേറ്റപ്പോള്‍ ഇവര്‍ ചികിത്സ തേടിയോ എന്നതില്‍ വ്യക്തതയില്ല.
Post a Comment
0 Comments