കൊച്ചി: പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയുടെ കൊല്ലത്തേക്കുള്ള യാത്ര അനിശ്ചിതത്വത്തില്‍. രക്തസമ്മര്‍ദം അനിയന്ത്രിതമായി കൂടിയതാണ് മഅ്ദനിയുടെ യാത്ര പ്രതിസന്ധിയിലാക്കിയത്. നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ യാത്ര ചെയ്യുന്നത് നല്ലതല്ല എന്നാണ് ഡോക്ടര്‍മാര്‍ നല്‍കിയ നിര്‍ദേശം. മഅ്ദനിയുടെ പിതാവിനെ കൊച്ചിയിലെത്തിക്കാന്‍ ആലോചിക്കുന്നതായി പി.ഡി.പി ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തര്‍ പറഞ്ഞു.
ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം പരിശോധിച്ച ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച രാത്രിയോടെയാണ് മഅ്ദനി ബെംഗളൂരുവില്‍നിന്ന് കൊച്ചിയിലെത്തിയത്. കൊല്ലത്തേക്ക് തിരിക്കാനുള്ള ഒരുക്കത്തിനിടെ രക്തസമ്മര്‍ദം അനിയന്ത്രിതമായി കൂടിയതോടെയാണ് അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Post a Comment
0 Comments