സുള്ള്യ: ടിപ്പര്‍ ലോറിയില്‍ നിന്ന് മരത്തടികള്‍ ദേഹത്തു വീണ് ഒരാള്‍ മരിച്ചു. സുള്ള്യ പടുവന്നൂര്‍ വില്ലേജിലെ സുള്ള്യ പദവ് ബട്ടങ്കാലയിലാണ് ദാരുണമായ സംഭവം. ഗോപാലകൃഷ്ണ എന്നയാളാണ് മരിച്ചത്. ഗോപാലകൃഷ്ണയുടെ വീടിനു സമീപം ക്രെയിന്‍ ഉപയോഗിച്ച് മാവിന്റെ മരത്തടികള്‍ ടിപ്പറില്‍ കയറ്റുകയായിരുന്നു. ഇയാളും മറ്റ് തൊഴിലാളികള്‍ക്കൊപ്പമാണ് ജോലി ചെയ്തിരുന്നത്. ടിപ്പര്‍ ലോറിയുടെ പിന്‍വാതില്‍ ഉറപ്പിക്കുന്നതിനിടെ മരത്തടികള്‍ തെന്നി ഗോപാലകൃഷ്ണയുടെ മേല്‍ പതിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഗോപാലകൃഷ്ണയെ ഉടന്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. ഗോപാലകൃഷ്ണ നിരവധി സാമൂഹിക പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. അമ്മയും ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്. ടിപ്പര്‍ ഡ്രൈവറുടെ അശ്രദ്ധയാണ് ഗോപാലകൃഷ്ണയുടെ മരണത്തിന് കാരണമെന്ന് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
Post a Comment
0 Comments