Type Here to Get Search Results !

Bottom Ad

വിദ്യ ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റ് വ്യാജം; കരിന്തളം കോളജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി


നീലേശ്വരം: കരിന്തളം ഗവ. ആര്‍ട്സ് ആര്‍ട്സ് ആന്റ് സയന്‍സ് കോളജില്‍ തൃക്കരിപ്പൂര്‍ സ്വദേശിനി കെ. വിദ്യ ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് സ്ഥിരീകരിച്ചു. എറണാകുളം മഹാരാജാസ് കോളജ് അധികൃതരാണ് സ്ഥിരീകരിച്ചത്. രണ്ടു വര്‍ഷം മഹാരാജാസില്‍ പഠിപ്പിച്ചുവെന്ന സര്‍ട്ടിഫിക്കറ്റാണ് വിദ്യ ഹാജരാക്കിയത്. സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കാന്‍ കരിന്തളം ഗവ. കോളേജ് അധികൃതര്‍ ബുധനാഴ്ച കത്ത് നല്‍കിയിരുന്നു. 

2018-19, 2020-21 വര്‍ഷങ്ങളില്‍ മഹാരാജാസില്‍ പഠിപ്പിച്ചുവെന്ന സര്‍ട്ടിഫിക്കറ്റാണ് വിദ്യ നല്‍കിയിരുന്നത്. 2022 ജൂണ്‍ മുതല്‍ 2023 മാര്‍ച്ച് വരെയാണ് വിദ്യ കരിന്തളം ഗവ കോളജില്‍ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തത്. വ്യാജ സര്‍ട്ടിഫിക്കറ്റ് കാണിച്ച് നിയമനം നേടിയതിനെതിരെ കരിന്തളം കോളേജ് അധികൃതര്‍ വിദ്യക്കെതിരെ നീലേശ്വരം പൊലീസില്‍ പരാതി നല്‍കി. 

വ്യാഴാഴ്ച വൈകിട്ടോടെയാണ് ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി ലഭിച്ചത്. വ്യാജരേഖയുമായി ബന്ധപ്പെട്ട് വിദ്യയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം എറണാകുളം പൊലീസ് കേസെടുത്തിരുന്നു. ഏഴുവര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണ് ചുമത്തിയത്. വഞ്ചിക്കണമെന്ന ഉദ്ദേശത്തോടെ വ്യാജരേഖ ചമച്ചെന്നാണ് കേസ്. ഇതിന് പുറമെയാണ് വിദ്യക്കെതിരെ മറ്റൊരു കേസ് കൂടി വരുന്നത്.




Post a Comment

0 Comments

Top Post Ad

Below Post Ad