എറണാകുളം: എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ രേഖ ചമച്ച പരാതിയിൽ പൊലീസ് കേസെടുത്തു. കോളേജിലെ പൂർവ്വവിദ്യാർഥിനിക്കെതിരെയാണ് കോളേജ് പ്രിൻസിപ്പാൾ പരാതി നൽകിയത്. കോളേജിന്‍റെ സീലും വൈസ് പ്രിൻസിപ്പാലിന്‍റെ ഒപ്പും വ്യാജമായി ഉണ്ടാക്കി. രണ്ട് വര്‍ഷം മഹാരാജാസില്‍ താത്കാലിക അധ്യാപികയായി ജോലി ചെയ്തതായി രേഖ ചമച്ചെന്നാണ് പരാതി.
അട്ടപ്പാടി ഗവൺമെന്‍റ് കോളേജിൽ അഭിമുഖത്തിന് ഹാജരായതോടെയാണ് കളളം പുറത്തുവന്നത്. ഹാജരാക്കിയ രേഖകളിൽ സംശയം തോന്നിയ കേളേജ് അധികൃതർ മഹാരാജാസ് കോളേജുമായി ബന്ധപ്പെടുകയായിരുന്നു. ഇതോടെ ഹാജരാക്കിയത് വ്യാജരേഖയാണെന്ന് തെളിഞ്ഞു. തുടർന്ന് മഹാരാജാസ് കോളേജ് പൊലീസിൽ പരാതി നൽകി.
Post a Comment
0 Comments