മഹാരാജാസ് കോളേജിലെ അധ്യാപകനെതിരെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ നൽകിയ പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തൽ; എക്സിമിനേഷൻ കമ്മിറ്റിയാണ് ആർഷോയുടെ പരാതിയിൽ കാര്യമില്ലെന്ന് റിപ്പോർട്ട് പുറത്തുവിട്ടത്. റിപ്പോർട്ട് കോളേജ് പ്രിൻസിപ്പലിന് കൈമാറി.
പുനർ മൂല്യനിർണയത്തിൽ കെ.എസ് യു പ്രവർത്തകയായ വിദ്യാർത്ഥിനിയ്ക്ക് കൂടുതൽമാർക്ക് കിട്ടാൻ അധ്യാപകനായ വിനോദ് കുമാർ ഇടപെട്ടെന്നായിരുന്നു ആർഷോയുടെ ആരോപണം. എന്നാൽ പുനർ മൂല്യനിർണയത്തിൽ 12 മാർക്ക് കൂടുതൽ കിട്ടിയതിൽ അഭാവികത ഇല്ലെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.
മാർക്ക് ലിസ്റ്റ് വിവാദം കത്തിപ്പടർന്നതോടെയാണ് ആർഷോ തന്നെ പരാതിയുമായി രംഗത്തെത്തിയത്. വിഷയങ്ങൾക്ക് മാർക്ക് ഇല്ലാതെ വിജയിച്ചെന്ന് രേഖപ്പെടുത്തിയ ആർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദമായതോടെ എഴുതാത്ത പരീക്ഷയുടെ മാർക്ക് ലിസ്റ്റ് പുറത്തുവന്നതിൽ ഗൂഢാലോചനയുണ്ടെന്ന് ചൂണ്ടിക്കാട്ടുകയായിരുന്നു ആർഷോ.
Post a Comment
0 Comments