Type Here to Get Search Results !

Bottom Ad

കേരള മാപ്പിള കലാ അക്കാദമി ഇശല്‍ ബൈത്ത് സമര്‍പ്പിച്ചു


കാസര്‍കോട്: കേരള മാപ്പിളകലാ അക്കാദമി ജില്ലാ കമ്മിറ്റി നിര്‍മിച്ചു നല്‍കുന്ന ഇശല്‍ ബൈത്ത് വീട് സമര്‍പ്പിച്ചു. കലാസ്വാദര്‍ക്ക് ആവേശമായി ഇശല്‍ നൈറ്റും അരങ്ങേറി. കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ സയ്യിദ് ജാഫര്‍ സാദിഖ് തങ്ങള്‍ കുമ്പോല്‍ താക്കോല്‍ദാനം നിര്‍വഹിച്ചു. സാംസ്‌കാരിക സമ്മേളനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് റഊഫ് ബായിക്കര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി.എ അഹമ്മദ് കബീര്‍ സ്വാഗതം പറഞ്ഞു.

സംസ്ഥാന സെക്രട്ടറി മുജീബ് കമ്പാര്‍ ആമുഖ പ്രഭാഷണം നടത്തി. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ, കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍, മേല്‍പറമ്പ് സി.ഐ ഉത്തംദാസ്, ടി.എ ശാഫി, കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന ജനറല്‍ സെക്രട്ടറി ആരിഫ് കാപ്പില്‍, വര്‍ക്കിംഗ് പ്രസിഡന്റ് എ.കെ മുസ്തഫ, സിനിമാ നടന്‍ ഉണ്ണിരാജ് ചെറുവത്തൂര്‍ എന്നിവര്‍ ഉപഹാരങ്ങള്‍ നല്‍കി. പത്തു ലക്ഷം രൂപ ചെലവില്‍ എരിയാലിലാണ് ആദ്യവീട് നിര്‍മാണം പൂര്‍ത്തിയാക്കിയത്. മാപ്പിള കലാകാരന്മാരുടെയും ഗവേഷകരുടെയും സംസ്ഥാനതലത്തിലെ ഏറ്റവും വലിയ കൂട്ടായ്മയാണ് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരള മാപ്പിളകലാ അക്കാദമി. ജില്ലയിലെ നിര്‍ധനരായ മാപ്പിള കലാകാരന്‍മാര്‍ക്ക് വീടൊരുക്കുന്ന പദ്ധതിയാണ് ഇശല്‍ ബൈത്ത്.

പരിപാടിയോടനുബന്ധിച്ച് കൊച്ചിന്‍ ശരീഫ്, കണ്ണൂര്‍ മമ്മാലി, ഇസ്മായില്‍ തളങ്കര, ശ്രുതി രമേള്‍ന്‍, ഫാത്തിമ ഷംല ബ്ലാര്‍ക്കോട്, അബ്ദുല്ല പടന്ന, ഖാലിദ് പള്ളിപ്പുഴ, ഷഹാന ഇഖ്ബാല്‍, മജീദ് ആവിയില്‍ എന്നിവര്‍ അണിരന്ന ഇശല്‍ നൈറ്റും മൊഗ്രാല്‍ ചാപ്റ്ററിലെ യൂസുഫ് കട്ടത്തടുക്കയും സംഗവും അവതരിപ്പിച്ച കൈമുട്ടിപ്പാട്ടും അരങ്ങേറി. അഷറഫലി ചേരങ്കൈ, അഷ്‌റഫ് എടനീര്‍, കരീം സിറ്റി ഗോള്‍ഡ്, എ.എ ജലീല്‍, അഷ്‌റഫ് കര്‍ള, നാസര്‍ മൊഗ്രാല്‍, കെബി കുഞ്ഞാമു, മുഹമ്മദ് കോളിയടുക്കം, സഹീര്‍ ആസിഫ്, ഖാലിദ് പച്ചക്കാട്, നിസാര്‍ കുളങ്കര, റാഫി എരിയാല്‍, ചാലോടന്‍ രാജീവന്‍, അബ്ദുല്‍ റഫീഖ്, മൂസാബി ചെര്‍ക്കള, സാബിഖ്, നൗഫല്‍ വല്ലപ്പുഴ, മൂസാ ബാസിത്, സീതി, ശാഫി ചേരൂര്‍, എംഎ നജീബ്, മുഹമ്മദലി കാലിക്കടവ്, ഇസ്മായില്‍ തങ്കയം, അബ്ദുല്‍ ഖാദര്‍ വില്‍റോഡി, സെഡ്.എ മൊഗ്രാല്‍, എ.കെ ആരിഫ്, അബ്ദുല്‍ റഹിമാന്‍ ബന്തിയോട്, ഇര്‍ഷാദ് ഹുദവി, ഇബ്രാഹിം ഖലീല്‍ കുമ്പള, ഉദ്ധേഷ് കുമാര്‍, മന്‍സൂര്‍ മല്ലത്ത്, ഹാരിസ് തായല്‍, മാഹിന്‍ കുന്നില്‍, നാസര്‍ ചെര്‍ക്കളം, എ.പി ശംസുദ്ധീന്‍, ശരീഫ് കാപ്പില്‍, കെ.എം ബഷീര്‍, ശംസുദ്ധീന്‍ പട്‌ള, ഖലീല്‍ അബുബക്കര്‍, ഹാരിസ് തൊട്ടി, എം.ബി ഷാനവാസ് സംബന്ധിച്ചു.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad