Type Here to Get Search Results !

Bottom Ad

ഭക്ഷണം വിളമ്പിയത് ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച്; അമ്മായിയച്ഛന്‍ തിളച്ച സൂപ്പ് മരുമകളുടെ ദേഹത്ത് ഒഴിച്ചു



ധരിച്ച വസ്ത്രത്തിന് ഇറക്കം കുറഞ്ഞതിന്റെ പേരില്‍ മരുമകളുടെ ശരീരത്ത് അമ്മായിച്ഛന്‍ തിളച്ച സൂപ്പ് ഒഴിച്ചു. ചൈനയിലാണ് സംഭവം. ഭക്ഷണം വിളമ്പാനായി മരുമകള്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചെത്തിയതാണ് അമ്മായിച്ഛനെ പ്രകോപിതനാക്കിയത്. തുടര്‍ന്ന് ഊണ് മേശയില്‍ ഇരുന്ന ചൂടുള്ള സൂപ്പ് യുവതിയുടെ ശരീരത്തേക്ക് ഇയാള്‍ ഒഴിക്കുകയായിരുന്നു.

ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നത് കുടുംബത്തിന് ചേരാത്തതാണെന്നും താന്‍ നാട്ടുകാരുടെ മുന്നില്‍ അപമാനിതനാകുമെന്നും ഇയാള്‍ മരുമകളോട് പറഞ്ഞു. എന്നാല്‍ താന്‍ ധരിക്കുന്ന വസ്ത്രം സ്വന്തം പണം നല്‍കി വാങ്ങിയതാണെന്നും തന്റെ വ്യക്തിപരമായ കാര്യത്തില്‍ ആരും കൈകടത്തുന്നത് തനിക്ക് ഇഷ്ടമല്ലെന്നും യുവതി അമ്മായിച്ഛനോട് പ്രതികരിച്ചു.

പിന്നാലെ ഇയാള്‍ യുവതിയെ കൊല്ലും എന്ന് ഭീഷണിപ്പെടുത്തുകയും ഊണ് മേശയില്‍ ഉണ്ടായിരുന്ന തിളച്ച സൂപ്പ് യുവതിയുടെ മേല്‍ ഒഴിക്കുകയുമായിരുന്നു. സംഭവം നടന്ന സമയത്ത് യുവതിയ്‌ക്കൊപ്പം ഉണ്ടായിരുന്ന മകനാണ് പൊലീസില്‍ വിവരം അറിയിക്കുന്നത്. സ്ഥലത്തെത്തിയ പൊലീസ്, എന്ത് വസ്ത്രം ധരിക്കണമെന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ സ്വാതന്ത്ര്യമാണെന്നും അതില്‍ ഇടപെടുന്നത് ശരിയല്ലെന്നും അമ്മായിഅച്ഛനെ താക്കീത് ചെയ്തു.

Post a Comment

0 Comments

Top Post Ad

Below Post Ad