Type Here to Get Search Results !

Bottom Ad

കാസര്‍കോട് നിന്ന് വീണ്ടുമൊരു താരോദയം; സന്തോഷിന്റേത് സ്വപനം പോലെ ജിവിതം


അജേഷ് ഐങ്ങോത്ത്

കന്നഡ സിനിമ ലോകം ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുക്കുയാണ് സന്തോഷ് രൈ എന്ന കലാകാരനെ കുറിച്ച്. ബരെട്ടോ പ്രൊഡക്ഷന്‍ ബാനറില്‍, സുനില്‍ ബാരെട്ടോ നിര്‍മിച്ചു. മെല്‍വിന്‍ എല്‌പേള്‍ സംവിധാനം ചെയ്ത 'വട്താന്ത്‌ലെ ഫൂള്‍' എന്ന കൊങ്ങിണി സിനിമയില്‍ ഏറെ ശ്രദ്ധേയമായ വേഷം കാഴ്ചവച്ചിരിക്കുകയാണ് സന്തോഷ് രൈ.

വട്താന്ത്‌ലെ ഫൂള്‍ റിലീസ് ചെയ്ത് നിറഞ്ഞ സദസില്‍ 50 ദിവസം പിന്നിടുമ്പോഴും പ്രേക്ഷക ശ്രദ്ധപിടിച്ചെടുക്കാന്‍ സന്തോഷ് റയ് യുടെ സൈക്കോ സ്റ്റീഫന്‍ എന്ന മുഴുഭ്രാന്തന്‍ കഥാപാത്രത്തിനു കഴിഞ്ഞു. തന്റെ കര്‍മ്മത്തില്‍ കഷ്ടപ്പെട്ട് തന്റെ സ്വപ്നം കൈവിടാതെ, അതിന്റെ പിറകെ സഞ്ചരിച്ചു. തന്റെ സ്വപ്നം സഫലീകരിച്ച സന്തോഷത്തിലാണു സന്തോഷ് രൈ. ഈ ഒരൊറ്റ കഥാപാത്രം കൊണ്ടുതന്നെ കര്‍ണാടകയില്‍ സൈക്കോ സ്റ്റീഫന്‍ ഫാന്‍സ് ക്രീയേറ്റ് ചെയ്യാന്‍ പ്രേഷകര്‍ മുന്‍കൈയെടുത്തു എന്നതില്‍ സന്തോഷം പകരുന്നു.

പിന്നിട്ട വഴികളിലൂടെ..

മുള്ളേരിയയില്‍ വസ്ത്ര വ്യാപാരിയായ വിശ്വനാഥ രൈ, വി. ശാന്ത രൈ ദമ്പതികളുടെ മൂത്തപുത്രനായി, ഗഡിനാടു കുമ്പളെ സീമയുടെ അനന്തപുരം ക്ഷേത്രത്തിനടുത്തു കാമനബയില്‍ എന്ന ഗ്രാമത്തില്‍ ജനനം. പ്രാഥമിക ശിക്ഷണം മുള്ളേരിയയില്‍ കഴിഞ്ഞ ശേഷം, പി.യു.സി ജനതാ ജൂനിയര്‍ കോളജ് അടിയനടുക്കത്തും ഡിഗ്രി ഗവ. കോളജ് കാസര്‍കോടിലും അതിനു ശേഷം മംഗളൂരു പാണ്ഡേശ്വര ശ്രീനിവാസ കോളജില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് ടൂറിസം കോഴ്സില്‍ പോസ്റ്റ് ഗ്രാജുവേഷന്‍ ഡിപ്ലോമ പൂര്‍ത്തീകരിച്ചു.

മീഡിയയിലേക്ക്...

സ്വകാര്യ ടീവി ചാനലില്‍ പത്തുവര്‍ഷക്കാലം റിപ്പോര്‍ട്ടര്‍, ന്യൂസ് റീഡര്‍, അസിസ്റ്റന്റ് മാനേജര്‍ എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈസമയത്ത് സ്വകാര്യ ചാനലിന് വേണ്ടി 'കാഴ്ചകള്‍ക്കപ്പുറം' എന്ന പന്ത്രണ്ടു എപ്പിസോഡുള്ള മലയാളം ഡോക്യൂമെന്ററി സംവിധാനം ചെയ്തു. കോളജ് കാലഘട്ടത്തില്‍ ബിഗ് സ്‌ക്രീന്‍ സ്വപ്നം കണ്ട രൈ സദാസമയവും സിനിമ ലോകത്തെ കുറിച്ച് ആലോചിച്ചുകൊണ്ടേയിരുന്നു. എന്നാല്‍ ആ സ്വപ്നം എങ്ങനെ സാധിക്കുമെന്ന് ഒരു പിടിയും ഇല്ലായിരുന്നു. സിനിമ മേഖലയുമായി പാര്യമ്പര്യമായോ സൗഹൃദങ്ങള്‍പരമായോ ആ സമയത്ത് ബന്ധമില്ലായിരുന്നു. പഠനം പൂര്‍ത്തിയാക്കിയതിനു ശേഷം താന്‍ പഠിച്ച മുള്ളേരിയ യു.പി സ്‌കൂളില്‍ കമ്പ്യൂട്ടര്‍ അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്.

സ്വപ്‌നം പോലെ സിനിമയിലേക്ക്...

2017ല്‍ മെല്‍വിന്‍ എല്‌പേല്‍ സംവിധാനം ചെയ്ത ഒരു കന്നഡ സിനിമയിലേക് അസിസ്റ്റന്റ് ഡയറക്ടറെ ആവശ്യമുണ്ട് എന്നറിഞ്ഞു. അദ്ദേഹത്തെ കണ്ട് ആദ്യ സിനിമ ഹുത്തദ സുതാ എന്ന കന്നഡ സിനിമയില്‍ ആദ്യമായി അസിസ്റ്റന്റ് ഡയറക്ടറായി സിനിമലോകത്തേക്ക് പ്രവേശിച്ചു. ഈ സിനിമയില്‍ തന്നെ ഒരു കേന്ദ്ര കഥാപാത്രത്തെ ഏറ്റെടുത്തു. തനിക്ക് അഭിനയിക്കാനും കഴിയുമെന്ന് തെളിയിച്ചു.

ശേഷം പ്രിസ്റ്റന്‍ എന്റെപ്രൈസ്സ്‌സസ് ബാനറില്‍ ഹെന്റി ഡിസില്‍വ സുറത്കല്‍ നിര്‍മിച്ച 'നിര്‍മില്ലേം നിര്‍മോണം' എന്ന സൂപ്പഹിറ്റ് കൊങ്ങിണി സിനിമയില്‍ അസോസിയേറ്റ് ഡയറക്ടറായി പ്രൊമോഷന്‍ കിട്ടുകയും ചെയ്തു. പിന്നീട് 'അര്‍പ്പിത' എന്ന കന്നഡ സിനിമയിലും അസോസിയേറ്റ് ഡയറക്ടറായി. ഈ സിനിമ റിലീസിന് തയാറെടുക്കുകയാണ്..

കൂടാതെ പി.ബി.പി ഫിലിംസ് ബാനറില്‍ പ്രദീപ് ബാര്‍ബോസ പാലടുക്കാ നിര്‍മിച്ചു സംവിധാനം ചെയ്ത 'സോഡാ സര്‍ബത്' എന്ന തുളു സിനിമയില്‍ സ്റ്റില്‍ ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിച്ചു. ഈ സിനിമയിലും ഒരു കഥാപാത്രം ചെയ്തിട്ടുണ്ട്.

കൂടാതെ ഏറെ മലയാളം സിനിമകള്‍ക്ക് സോഷ്യല്‍ മീഡിയ പ്രൊമോട്ടറായും ലൊക്കേഷന്‍ മാനേജറായും പ്രവര്‍ത്തിച്ചു. സിനിമ ഇല്ലാത്ത സമയങ്ങളില്‍ അടുത്ത സുഹൃത്തായ ഡയറക്ടര്‍ നൊബെര്‍ട് ജോണ്‍ എന്നിവരുടെ കൂടെ 'Campco From the farmers of India' എന്ന ഇംഗ്ലീഷ്, കന്നഡ ഭാഷയില്‍ ഡോക്യൂമെന്ററിയും മോഗ് തൂസൊ, തൂയേ ഗോപാന്ത് എന്ന ജനപ്രിയ കൊങ്ങിണി വീഡിയോ ആല്‍ബം സോങ്ങുകളും സംവിധാനം ചെയ്തിട്ടുണ്ട്. അതുകഴിഞ്ഞ് ജോക്കി, ഹാപ്പി ഇന്‍ഡിപെന്‍ഡന്‍സ് ഡേ, തൂതൂ അന്ന തുടങ്ങിയ ഷോര്‍ട്ഫിലിമുകള്‍ക്ക്് ഡി.ഒ.പിആയും കഴിവ് തെളിയിച്ചു.

'വട്താന്ത്‌ലെ ഫൂള്‍ 'ചിത്രത്തിലെ ഭ്രാന്തന്‍ എന്നാല്‍ മുഴുഭ്രാന്തന്‍ ആയ സൈക്കോ സ്റ്റീഫന്‍ എന്ന കഥാപാത്രം എങ്ങനെ ഇത്ര മനോഹരമായി ചെയ്ത് എന്നതാണ് സുഹൃത്തുക്കളുടെ ഇടയില്‍ സംശയം. അതിനു കാരണം യഥാര്‍ത്ഥ ജീവിതത്തില്‍ ഇദ്ദേഹം ശാന്തനും, ഒന്നും അറിയാത്ത പഞ്ച പാവം മനുഷ്യനായി ജീവിവിക്കുന്നത് കൊണ്ടാണ്. ഈ കഥാപാത്രം ചെയ്തതിനു ശേഷം നിരവധി സിനിമകളില്‍ അഭിനയിക്കാന്‍ അവസരങ്ങള്‍ വന്നു കൊണ്ടിരിക്കുകയാണ്. ഈ സിനിമയിലും സന്തോഷ് രൈ അസോസിയേറ്റ് ഡയറക്ടറായി വര്‍ക്ക് ചെയ്തിട്ടുണ്ട്.

താന്‍ ഇപ്പോള്‍ സിനിമ ലോകത്തേക് കാലെടുത്തു വെച്ച പിഞ്ചു പൈതല്‍ ആണു. ഇനിയും എനിക്ക് ഉയര്‍ച്ചയിലേക് എത്തിപ്പെടേണ്ടതുണ്ട്. താന്‍ ഇഷ്ടപെട്ട ഈ സിനിമ ജീവിതത്തിലേക്കു എത്തിപ്പെടാന്‍ വളരെ ഏറെ കഷ്ടപ്പെട്ടിട്ടുണ്ട്. ഇനിയും എനിക്ക് വളര്‍ണമെങ്കില്‍ എനിക്ക് നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ഥനയും അനുഗ്രഹവും പ്രോത്സാഹനവും വേണം. എന്റെ ഈ മേഖലയില്‍, അച്ഛന്‍, അമ്മയുടെയും ആശിര്‍വാദവും പ്രാര്‍ഥനയും ഭാര്യയുടെ പിന്നുണയും സ്‌നേഹവും സുഹൃത്തുക്കളുടെ പ്രോത്സാഹവും കരുതലും ഏറെ ലഭിച്ചതിനാലാണ് താന്‍ ഇപ്പോള്‍ ഇവിടെ എത്തിപ്പെട്ടതെന്നു സന്തോഷ് രൈ സ്‌നേഹത്തോടെ ഓര്‍ക്കുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad