Type Here to Get Search Results !

Bottom Ad

കാര്‍ ലോക്ക് ചെയ്ത് അമ്മ പോയി; 9 മണിക്കൂര്‍ കാറില്‍ കുടുങ്ങിയ കുട്ടിക്ക് ദാരുണാന്ത്യം


വാഷിംഗ്ടണ്‍: ഒമ്പതു മണിക്കൂര്‍ കാറിനുള്ളില്‍ കുടുങ്ങിയ ഒരു വയസുകാരന് ദാരുണാന്ത്യം. അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടണിലാണ് സംഭവം. വണ്ടിക്കുള്ളിലെ ചൂടേറ്റ് കുഞ്ഞ് മരിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസമാണ് സംഭവം. 

പുയലുപ്പിലുള്ള ഗുഡ് സമരിറ്റന്‍ ആശുപത്രിയിലെ ജീവനക്കാരിയാണ് കുഞ്ഞിന്റെ അമ്മ. രാവിലെ 8ന് ജോലിക്കെത്തിയ ഇവര്‍ കുഞ്ഞ് കാറിലുണ്ടെന്ന കാര്യം ഓര്‍ക്കാതെ വണ്ടി ലോക്ക് ചെയ്ത് പോവുകയായിരുന്നു. പിന്നീട് അഞ്ച് മണിക്ക് ഷിഫ്റ്റ് കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് അബോധാവസ്ഥയിലായ നിലയില്‍ കുഞ്ഞിനെ കണ്ടത്. ഉടന്‍ തന്നെ കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവ ദിവസം 73 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു പ്രദേശത്തെ ചൂട്. കാറിനുള്ളില്‍ ഇത് 110ഉം. ഇത്രയധികം സമയം ചൂടേറ്റ് കുഞ്ഞ് കാറിലിരിക്കുകയായിരുന്നു. കുഞ്ഞിന്റെ വളര്‍ത്തമ്മയാണ് സാമൂഹിക പ്രവര്‍ത്തകയായ യുവതി. അന്വേഷണത്തോട് ഇവരും കുടുംബവും പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്നും സംഭവത്തില്‍ ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad