Type Here to Get Search Results !

Bottom Ad

ഉപ്പളയില്‍ ബസ് ഡ്രൈവര്‍ക്ക് വെട്ടേറ്റ സംഭവത്തില്‍ ജനകീയ പ്രതിഷേധം


കാസര്‍കോട്: ബന്തിയോട് കയ്യാറില്‍ ബസ് ഡ്രൈവര്‍ക്ക് വെട്ടേറ്റ സംഭവത്തില്‍ ജനകീയ പ്രതിഷേധം. പൈവളിഗെ പഞ്ചായതിലെ കുടലു, മെര്‍ക്കള, കുബണൂര്‍, കയ്യാര്‍ പ്രദേശങ്ങളിലെ മൂന്ന് ക്ലബുകളുടെ നേതൃത്വത്തിലാണ് ലഹരി മാഫിയ സംഘങ്ങള്‍ക്കെതിരെ ജനകീയ പ്രതിഷേധം ഉയര്‍ന്നത്. കയ്യാറിലെ ആര്‍ എസ് സി മെര്‍ക്കള, സുല്‍ത്വാന്‍ കയ്യാര്‍, ക്രിസ്റ്റ് കിംഗ് കയ്യാര്‍ എന്നീ ക്ലബുകളുടെ നേതൃത്വത്തിലാണ് വ്യാഴാഴ്ച വൈകീട്ട് പ്രതിഷേധ പ്രകടനം നടന്നത്. എക്സൈസ്, പൊലീസ് സംഘങ്ങളുടെ തികഞ്ഞ അനാസ്ഥയാണ് ഈ പ്രദേശങ്ങളില്‍ ലഹരി മാഫിയ പിടിമുറക്കാന്‍ കാരണമെന്ന് ജനങ്ങളും ക്ലബ് പ്രവര്‍ത്തകരും പറയുന്നു. പേരിന് മാത്രമാണ് എക്സൈസും പൊലീസും ഇവിടെ പരിശോധനയ്ക്ക് എത്തുന്നതെന്നും മദ്യവും ലഹരിയും തടയുന്നതിന് മാത്രം രംഗത്തിറങ്ങേണ്ട എക്സൈസ് സംഘം ജോലിയൊന്നും ചെയ്യാതെ ഓഫീസിലിരുന്ന് ശമ്പളം വാങ്ങുകയാണെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad