എറണാകുളം: എറണാകുളം രവിപുരത്ത് ബെവ്‌കോ ഔട്ട്‌ലെറ്റിന് നേരെ പെട്രോള്‍ ബോംബേറ്. മദ്യം വാങ്ങുന്നതുമായി ബന്ധപെട്ടുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് പെട്രോള്‍ ബോംബേറ്. സംഭവമറിഞ്ഞ് പാഞ്ഞെത്തിയ എറണാകുളം സൗത്ത് പൊലീസ് പ്രെട്രോള്‍ ബോംബേറുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തു.
ഇടവനക്കാട് സ്വദേശി സോനുകുമാറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. സോനുവും സുഹൃത്ത് ബോണിയും മദ്യം വാങ്ങുന്നതിനായി ബെവ്കോ ഔട്ട്ലെറ്റില്‍ എത്തിയതായിരുന്നു. ഇതിന് ശേഷം സോനു ബെവ്കോയിലെ വനിതാ ജീവനക്കാരുമായി വാക്കു തര്‍ക്കമുണ്ടാവുകയും അപമര്യാദയായി പെരുമാറുകയും ചെയ്തു.
തുടര്‍ന്ന് ജീവനക്കാരുടെ പരാതിയില്‍ പോലീസ് സ്ഥലത്തെത്തി സോനുവിനെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതിന് പിന്നാലെയുണ്ടായ പ്രകോപനത്തിലാണ് സോനുകുമാറിന്റെ സുഹൃത്ത് ബോണി സ്ഥലത്തെത്തി പെട്രോള്‍ ബോംബ് എറിഞ്ഞത്.
Post a Comment
0 Comments